Image

ബ്രോങ്ക്‌സ് വെസ്റ്റ് ചെസ്റ്റര്‍ സുവിശേഷ യോഗം

ജോര്‍ജ് തുമ്പയില്‍ Published on 01 August, 2014
 ബ്രോങ്ക്‌സ് വെസ്റ്റ് ചെസ്റ്റര്‍ സുവിശേഷ യോഗം
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് വെസ്റ്റ് ചെസ്റ്റര്‍ മേഖലയിലുളള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി പളളികളുടെ സംയുക്താഭിമുഖ്യത്തില്‍ സുവിശേഷയോഗം നടത്തുന്നു. ഓഗസ്റ്റ് 9, 10 (ശനി, ഞായര്‍) തീയതികളില്‍ പോര്‍ട്ട് ചെസ്റ്ററിലുളള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പളളിയിലാണ് കണ്‍വന്‍ഷന്‍ പ്രസംഗവും ഗാനശുശ്രൂഷയും നടക്കുന്നത്. സഭാ വിശ്വാസത്തിലധിഷ്ഠതമായി വളര്‍ന്നു വരുന്ന യുവതലമുറയുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിന് 9-ാം ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 5.30 വരെ നടക്കുന്ന ക്വയറും കണ്‍വന്‍ഷന്‍ പ്രസംഗവും ചരിത്രത്തിലാദ്യമായി പൂര്‍ണ്ണമായും ഇംഗ്ലീഷിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാ. ഗ്രിഗറി വര്‍ഗീസാണ് പ്രാസംഗികന്‍. 9-ാം തിയതി ശനിയാഴ്ചയും 10 തിയതി ഞായറാഴ്ചയും 5.30 ന് മലയാളത്തിലുളള സെഷന് ഫാ. സഖറിയാ നൈനാന്‍ നേതൃത്വം നല്‍കും.

യോങ്കേഴ്‌സ് ലുസ്‌ലോ സെന്റ് ഗ്രിഗോറിയോസ്, പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ്, ബ്രോങ്ക്‌സ് സെന്റ് മേരീസ്, യോങ്കേഴ്‌സ് സെന്റ് ഗ്രിഗോറിയോസ്, യോങ്കഴ്‌സ് സെന്റ് തോമസ്, യോങ്കേഴ്‌സ് സെന്റ് ഗ്രിഗോറിയോസ് ഓഫ് വെസ്റ്റ് ചെസ്റ്റര്‍ എന്നീ ഇടവകളാണ് ബിഡബ്ല്യുഒസിയിലുളള അംഗ ഇടവകകള്‍. ഫാ. ഫിലിപ്പ് സി. എബ്രഹാം പ്രസിഡന്റായും, സെക്രട്ടറിയായി ജെസി മാത്യുവും, ട്രഷററായി ചെറിയാന്‍ പി. ഗീവര്‍ഗീസും സേവനമനുഷ്ഠിക്കുന്നു. ഡോ. ഫിലിപ്പ് ജോര്‍ജ് ആണ് കോ ഓര്‍ഡിനേറ്റര്‍. വൈസ് പ്രസിഡന്റ് ഫാ. ജോര്‍ജ് ചെറിയാന്‍, ജോയിന്റ് സെക്രട്ടറി സഖറിയ ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ബാബു ജോര്‍ജ് വേങ്ങല്‍. ക്വയര്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. പൗലൂസ് റ്റി. പീറ്റര്‍, ക്വയര്‍ ലീഡര്‍ ലിസി ഫിലിപ്പ്, മനോജ് അലക്‌സ്, യൂത്ത് എംജിഒസിഎസ്എം കോ ഓര്‍ഡിനേറ്റര്‍ രേണു മാത്യുസ്, ഷൈല പി. ജോര്‍ജ്, മെയ്മി തോമസ്, പബ്ലിസിറ്റി എം. വി. കുര്യന്‍, ഓഡിറ്റര്‍ രാജേഷ് ജോണ്‍.
 ബ്രോങ്ക്‌സ് വെസ്റ്റ് ചെസ്റ്റര്‍ സുവിശേഷ യോഗം
 ബ്രോങ്ക്‌സ് വെസ്റ്റ് ചെസ്റ്റര്‍ സുവിശേഷ യോഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക