Image

നോര്‍ത്ത്‌ അമേരിക്കന്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ സമ്മേളനം ന്യുയോര്‍ക്കില്‍

നിബു വെള്ളവന്താനം Published on 01 August, 2014
നോര്‍ത്ത്‌ അമേരിക്കന്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ സമ്മേളനം ന്യുയോര്‍ക്കില്‍
ന്യുയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കന്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ (ഇന്‍ഡ്യ) ഫെലോഷിപ്പിന്റെ ഇരുപതാമത്‌ ദേശീയ സമ്മേളനം 2015 ജൂലൈ 9 മുതല്‍ 12 വരെ ന്യുയോര്‍ക്കിലുള്ള സ്‌റ്റാഫോര്‍ഡ്‌ ഹില്‍ട്ടണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച്‌ നടത്തപ്പെടും. പാസ്‌റ്റര്‍ മോനി മാത്യൂ ന്യുയോര്‍ക്ക്‌ (നാഷണല്‍ പ്രസിഡന്റ്‌), പാസ്‌റ്റര്‍ രാജന്‍ സഖറിയ ന്യൂജേഴ്‌സി (വൈസ്‌ പ്രസിഡന്റ്‌), ബ്രദര്‍ ഫിലിപ്പ്‌ വര്‍ഗ്ഗീസ്‌ ഫിലദല്‍ഫിയ (സെക്രട്ടറി), ബ്രദര്‍ വര്‍ഗീസ്‌ വര്‍ഗീസ്‌ ഡാളസ്‌ (ട്രഷറാര്‍), പാസ്‌റ്റര്‍ സ്‌റ്റാന്‍ലി ജോര്‍ജ്‌ ഫിലദല്‍ഫിയ (യൂത്ത്‌ കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേത്രുത്വത്തില്‍ വിപുലമായ നാഷണല്‍കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു.

പാസ്‌റ്റര്‍മാരയ ഫിജോയി ജോണ്‍സണ്‍, രാജന്‍ ഏബ്രഹാം, ചാക്കോ ജോര്‍ജ്‌, എ.എം വര്‍ഗീസ്‌, ജോജോ ഡാനിയേല്‍, ഫിലിപ്പ്‌ തോമസ്‌, ഏബ്രഹാം ടി ജോസ്‌, ജോര്‍ജ്‌ തോമസ്‌, വിത്സണ്‍ വര്‍ഗീസ്‌, ജാവി ജോര്‍ജ്‌, പി.എം.ജോര്‍ജ്‌, ചാള്‍സ്‌ തോമസ്‌, ജോമോന്‍ ജോണ്‍, സണ്ണി ഉണ്ണുണ്ണി എന്നിവര്‍ നാഷണല്‍ പ്രതിനിധിജള്‍ ആയിരിക്കും. പാസ്‌റ്റര്‍ സണ്ണി താഴാം പള്ളം (മീഡിയ ജോര്‍ഡിനേറ്റര്‍), ബ്രദര്‍ ജോണ്‍ പി. സെല്‍വിന്‍ (ഓഡിറ്റര്‍) എന്നിവരും സിസ്‌റ്റര്‍ കുഞ്ഞുമോള്‍ മാത്യൂ, സിസ്സ്‌റ്റര്‍ സൂസന്‍ ബി ജോണ്‍ എന്നിവര്‍ ലേഡീസ്‌ ഫെലോഷിപ്പ്‌ ഭാരവാഹികളായും തിരഞ്ഞെടുക്കപെട്ടു.
നോര്‍ത്ത്‌ അമേരിക്കന്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ സമ്മേളനം ന്യുയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക