Image

ഫിലാഡല്‍ഫിയാ അതിരൂപതയുടെ മള്‍ട്ടികള്‍ച്ചറല്‍ ഫാമിലി പിക്‌നിക്‌ ആഗസ്റ്റ്‌ 16 ശനിയാഴ്‌ച്ച

ജോസ്‌ മാളേയ്‌ക്കല്‍ Published on 04 August, 2014
ഫിലാഡല്‍ഫിയാ അതിരൂപതയുടെ മള്‍ട്ടികള്‍ച്ചറല്‍ ഫാമിലി പിക്‌നിക്‌ ആഗസ്റ്റ്‌ 16 ശനിയാഴ്‌ച്ച
ഫിലാഡല്‍ഫിയ: പ്രവാസി കത്തോലിക്കര്‍ക്കായി ഫിലാഡല്‍ഫിയ അതിരൂപത സംഘടിപ്പിക്കുന്ന രണ്ടാമത്തെ ഫാമിലി ഫണ്‍ പിക്‌നിക്ക്‌ ആഗസ്റ്റ്‌ 16 ശനിയാഴ്‌ച്ച പതിനൊന്നുമണിമുതല്‍ അഞ്ചുമണിവരെ ആയിരിക്കും. ഫിലാഡല്‍ഫിയ അതിരൂപതയുടെ വൈദികപഠനകേമ്പ്രമായ സെ. ചാള്‍സ്‌ ബൊറോമിയോ സെമിനാരിയോടനുബന്ധിച്ചുള്ള വിശാലമായ പാര്‍ക്കില്‍ (100 Wynnewood Road, Wynnewood PA 19096) വച്ചായിരിക്കും മള്‍ട്ടികള്‍ച്ചറല്‍ പിക്‌നിക്കും മറ്റു കലാകായികപരിപാടികളും അരങ്ങേറുക.

അതിരൂപതയുടെ അജപാലനപരിധിയില്‍ വരുന്ന മൈഗ്രന്റ്‌ കാത്തലിക്ക്‌ കമ്യൂണിറ്റികളെയെല്ലാം ഒന്നിപ്പിച്ച്‌ നടത്തുന്ന ഈ പിക്‌നിക്‌ അതിരൂപതയുടെ ഓഫീസ്‌ ഫോര്‍ പാസ്റ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്റ്‌സ്‌ ആന്റ്‌ റഫ്യൂജീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ആണു സ്‌പോണ്‍സര്‍ ചെയ്യുന്നത്‌. ഈ പിക്‌നിക്കില്‍ എല്ലാ എത്‌നിക്ക്‌ സമൂഹങ്ങള്‍ക്കും പങ്കെടുക്കുന്നതിനും, തങ്ങളുടെ സംസ്‌കാരവും പൈതൃകവും മറ്റു സമൂഹങ്ങള്‍ക്കുകൂടി മനസിലാക്കികൊടുക്കുന്നതിനും അവസരം ഉണ്ടായിരിക്കും. മൈഗ്രന്റ്‌ സമൂഹങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതിനും, പരസ്‌പര സ്‌നേഹത്തിലും, സഹകരണത്തിലും വസിക്കുന്നതിനും, ക്രൈസ്‌തവ വിശ്വാസത്തില്‍ ആഴപ്പെടുന്നതിനും, ഓരോ കുടിയേറ്റസമൂഹത്തിന്റെയും മഹത്തായ പൈതൃകം മറ്റുള്ളവര്‍ക്കുകൂടി അനുഭവവേദ്യമാക്കുന്നതിനും ഉദ്ദേശിച്ചുള്ള ഈ പിക്‌നിക്കില്‍ പ്രായഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. ഓരോ കമ്യൂണിറ്റിയും അവരുടെ തനതായ ഭക്ഷണവിഭവങ്ങള്‍ തയാറാക്കികൊണ്ടുവന്ന്‌ മറ്റുള്ളവരുമായി പങ്കുവച്ചു കഴിക്കുക, തങ്ങളുടെ തനതു കലാരൂപങ്ങള്‍ പാട്ടിലൂടെയും, നൃത്തരൂപങ്ങളിലൂടെയും, സ്‌കിറ്റു രൂപേണയും അവതരിപ്പിക്കുക എന്നിവ പിക്ക്‌നിക്കിന്റെ ഭാഗമായിരിക്കും. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും പലവിധത്തിലൂള്ള കായികമല്‍സരങ്ങളും ഉണ്ടായിരിക്കും. പങ്കെടുക്കുന്ന ഓരോ വ്യക്തിയില്‍നിന്നും ഒരു ഡോളര്‍ സംഭാവന പ്രതീക്ഷിക്കുന്നു.

പ്രവാസികളായി ഫിലാഡല്‍ഫിയായില്‍ താമസമുറപ്പിച്ചിട്ടുള്ള എല്ലാ എത്‌നിക്ക്‌ കത്തോലിക്കാസമൂഹങ്ങള്‍ക്കും തങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അതിരൂപത വര്‍ഷങ്ങളായി നല്‍കി വരുന്നു. അതേപോലെതന്നെ പ്രവാസി കത്തോലിക്കര്‍ക്ക്‌ സ്വന്തമായി ആരാധനാലയങ്ങള്‍ വാങ്ങുന്നതിനുള്ള സഹായ സഹകരണങ്ങളും അതിരൂപത കൊടുത്തുവരുന്നു. ഇന്‍ഡ്യന്‍ കത്തോലിക്കരെ കൂടാതെ ബ്രസീല്‍, ഇന്‍ഡോനേഷ്യ, ഹെയ്‌ത്തി, നൈജീരിയ, ലൈബീരിയ, കൊറിയ, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്‌, ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള മൈഗ്രന്റ്‌ കാത്തലിക്കരും, നേറ്റീവ്‌ അമേരിക്കന്‍ ഇന്‍ഡ്യന്‍ കത്തോലിക്കരും അതിരൂപതയില്‍ കരുത്താര്‍ജിച്ചിട്ടുണ്ട്‌.

റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി, റവ. ഫാ. തോമസ്‌ മലയില്‍, റവ. ഡോ. മാത്യു മണക്കാട്ട്‌, റവ. ഫാ. രാജു പിള്ള എന്നീ ആദ്ധ്യാല്‍മികാചാര്യന്മാര്‍ യഥാക്രമം ആല്‍മീയ നേതൃത്വം നല്‍കുന്ന സെ. തോമസ്‌ സീറോമലബാര്‍, സെ. ജൂഡ്‌ സീറോമലങ്കര, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷന്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക്ക്‌ മിഷന്‍ എന്നീ ഭാരതീയ പാരമ്പര്യത്തിലുള്ള കത്തോലിക്കാവിഭാഗങ്ങള്‍ മറ്റു മൈഗ്രന്റ്‌ കത്തോലിക്കര്‍ക്കൊപ്പം സജീവമായി ഈ പിക്‌നിക്കില്‍ പങ്കെടുക്കും. പിക്‌നിക്കിന്റെ വിജയത്തിനായി എല്ലാ എത്‌നിക്ക്‌ വിഭാഗങ്ങളുടെയും പ്രതിനിധികളടങ്ങിയ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ Office for Pastoral care for Migrants & Refugees 215 587 3540 Archdiocese of Philadelphia
ഫിലാഡല്‍ഫിയാ അതിരൂപതയുടെ മള്‍ട്ടികള്‍ച്ചറല്‍ ഫാമിലി പിക്‌നിക്‌ ആഗസ്റ്റ്‌ 16 ശനിയാഴ്‌ച്ച
ഫിലാഡല്‍ഫിയാ അതിരൂപതയുടെ മള്‍ട്ടികള്‍ച്ചറല്‍ ഫാമിലി പിക്‌നിക്‌ ആഗസ്റ്റ്‌ 16 ശനിയാഴ്‌ച്ച
ഫിലാഡല്‍ഫിയാ അതിരൂപതയുടെ മള്‍ട്ടികള്‍ച്ചറല്‍ ഫാമിലി പിക്‌നിക്‌ ആഗസ്റ്റ്‌ 16 ശനിയാഴ്‌ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക