Image

റോക്ക് ലാന്‍ഡ് വാലികോട്ടേജ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പ്പെരുന്നാള്‍

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം Published on 06 August, 2014
 റോക്ക് ലാന്‍ഡ് വാലികോട്ടേജ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പ്പെരുന്നാള്‍
ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് വാലികോട്ടേജ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍ ആഗസ്റ്റ് 16, 17 തീയതികളില്‍ ആചരിക്കും. 16-#ാ#ം തീയതി ശനിയാഴ്ച 6.30 നു സന്ധ്യാ നമസ്‌ക്കാരവും ധ്യാനപ്രസംഗത്തിനു ഫാ.ജോജി എം.എബ്രഹാം(വികാരി, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, മൈലമണ്‍, നിരണം, നേതൃത്വം നല്‍കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും, ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും, നടക്കും. 17-#ാ#ം തീയതി ഞായറാഴ്ച രാവിലെ 8.30-ക്ക് പ്രഭാത നമസ്‌കാരവും വി.കുര്‍ബ്ബാനയും, നേര്‍ച്ചവിളമ്പ്, എന്നിവയും, നടക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ.ജോജി.എം.എബ്രഹാം, ഫാ. മാത്യൂ തോമസ്,  ഫാ.ഡോ.കെ.കെ.കുറിയാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.മാത്യൂ തോമസ്(Vicar & President)845-267-8003
മിസിസ്.ലത പൗലോസ് (Secretary) 845-553-5671
മി.ജോയ് പത്രോസ്(Trustee) 845-267-8753


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക