Image

ജാക്‌സണ്‍ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ ഓഗസ്റ്റ്‌ 16,17 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 06 August, 2014
ജാക്‌സണ്‍ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ ഓഗസ്റ്റ്‌ 16,17 തീയതികളില്‍
ന്യൂയോര്‍ക്ക്‌: ജാക്‌സണ്‍ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളും അതോടനുബന്ധിച്ചുള്ള കണ്‍വന്‍ഷനും ഓഗസ്റ്റ്‌ 16,17 തീയതികളില്‍ വിപുലമായ പരിപാടികളോടുകൂടി നടത്തും.

ആഘോഷത്തിന്റെ മുന്നോടിയായി ഓഗസ്റ്റ്‌ പത്തിന്‌ ഞായറാഴ്‌ച ഓര്‍ത്തഡോക്‌സ്‌ സഭാ ട്രസ്റ്റി ഡോ. ഏബ്രഹാം കോന്നാട്ടിന്റെ നേതൃത്വത്തില്‍ രാവിലെ 9 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും അതിനുശേഷം പെരുന്നാള്‍ കൊടി ഉയര്‍ത്തുന്നതുമാണ്‌.

ഓഗസ്റ്റ്‌ 16-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ ഫാ. സക്കറിയാ നൈനാന്‍ ആത്മീയ പ്രഭാഷണം നടത്തുന്നതുമാണ്‌. പെരുന്നാള്‍ ദിവസമായ ഓഗസ്റ്റ്‌ 17-ന്‌ ഞായറാഴ്‌ച രാവിലെ 8.30-ന്‌ പ്രഭാതനമസ്‌കാരവും തുടര്‍ന്ന്‌ ഫാ. സക്കറിയാ നൈനാന്റെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാനയും നടക്കും. 12 മണിക്ക്‌ വര്‍ണ്ണശബളമായ റാസയും അതിനുശേഷം നേര്‍ച്ചവിളമ്പും നടത്തും. 1.30-ന്‌ പബ്ലിക്‌ മീറ്റിംഗും തുടര്‍ന്ന്‌ കുട്ടികളുടെ വിവിധതരത്തിലുള്ള കലാപരിപാടികളോടുംകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

പെരുന്നാളിന്റെ വിജയത്തിനായി വര്‍ഗീസ്‌ കെ. ജോസഫ്‌ കോര്‍ഡിനേറ്ററായിട്ടുള്ള വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. അനുഗ്രഹപ്രദമായ ഈ പെരുന്നാളില്‍ എല്ലാ വിശ്വാസികളും സംബന്ധിക്കണമെന്ന്‌ വികാരി ഫാ. ജോണ്‍ തോമസ്‌ ആലുംമൂട്ടില്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ജോണ്‍ തോമസ്‌ (516 996 4847), ഗീവര്‍ഗീസ്‌ ജേക്കബ്‌ (516 263 2658), ബിനോയി മാത്യു (516 710 0154), വര്‍ഗീസ്‌ കെ. ജോസഫ്‌ (516 302 3563).
ജാക്‌സണ്‍ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ ഓഗസ്റ്റ്‌ 16,17 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക