ടൊറന്റോ: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ദൈവമാതാവിന്റെ
വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ്റ് 16,17 തീയതികളില്‍ നടത്തപ്പെടുന്നു. ഓഗസ്റ്റ
16-ന് വൈകിട്ട് ആറു മണിക്ക് സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് മലങ്കര
ഓര്‍ത്തഡോക്‌സ് സഭയുടെ ശ്രുതി സ്‌കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ
പ്രോഗ്രാം കോര്‍ഡിനേറ്ററായ റവ.ഫാ. സാം തങ്കച്ചന്റെ ആത്മീയ പ്രഭാഷണവും
ക്രമീകരിച്ചിരിക്കുന്നു.
17-ന് ഞായറാഴ്‌ച രാവിലെ 9 മണിക്ക് പ്രഭാത
നമസ്‌കാരത്തെ തുടര്‍ന്ന് വി. കുര്‍ബാനയും അതിനുശേഷം ഭക്തിനിര്‍ഭരമായ റാസ, നേര്‍ച്ച
വിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. വിശ്വാസികളേവരും ഈ പെരുന്നാളില്‍
ഭക്തിപൂര്‍വ്വം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി റവ.ഡോ. ഡാനിയേല്‍
തോമസ് അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ട്രസ്റ്റി രാജന്‍
ഐപ്പുമായി 416 400 8940 എന്ന നമ്പരിലോ www.stmarysorthodoxchurch.ca എന്ന
വെബ്‌സൈറ്റിലോ ബന്ധപ്പെടുക. ജോര്‍ജ് പുന്നൂസ് അറിയിച്ചതാണിത്.