ഡാളസ്: സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ
വാങ്ങിപ്പ് പ്പെരുന്നാള്‍ ആഗസ്റ്റ് 10 മുതല്‍ 17 വരെ ആചരിക്കും. പത്താം തീയതി
ഞായറാഴ്‌ച്ച പെരുന്നാള്‍ കൊടിയേറ്റ് നടക്കും. 15-ന് വെള്ളിയാഴ്‌ച 7 മണിക്ക്
സന്ധ്യാ നമസ്‌ക്കാരവും `ദൈവകൃപയുടെ ശാക്തീകരണം' എന്ന വിഷയത്തെ അധികരിച്ച് ധ്യാന
ചിന്തകള്‍ക്ക് ഫാ. ഡോ. വര്‍ഗീസ് എം. ദാനിയേല്‍ നേതൃത്വം നല്‌കും.
16-ന്
ശനിയാഴ്‌ച 2 മണിക്ക് യുവതീയുവാക്കള്‍ക്കായി `യവ്വനത്തില്‍ ക്രിസ്‌തീയ അനുഭവം' എന്ന
വിഷയത്തെ അധികരിച്ച് ചര്‍ച്ചക്ക് ഫാ. ഡോ. വര്‍ഗീസ് എം. ദാനിയേല്‍ നേതൃത്വം
നല്‌കും. 7 മണിക്ക് സന്ധ്യാ നമസ്‌ക്കാരവും ധ്യാന പ്രസംഗവും, തുടര്‍ന്ന്
ഭക്തിനിര്‍ഭരമായ റാസയും, ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും, നടക്കും. 17ാം തീയതി
ഞായറാഴ്‌ച രാവിലെ 8.30ക്ക് പ്രഭാത നമസ്‌കാരവും വി. കൂര്‍ബ്ബാനയും,
നേര്‍ച്ചവിളമ്പ് , കൊടിയിറക്ക് എന്നിവയും, നടക്കും.
കൂടുതല്‍
വിവരങ്ങള്‍ക്ക്: റവ.ഫാ. രാജു ദാനിയേല്‍ (വികാരി&പ്രസിഡന്റ്) 214 476 6584,
പ്രിന്‍സ് ഏബ്രഹാം (സെക്രട്ടറി) 214 729 5345, റസ്‌ക് ജേക്കബ് (ട്രസ്റ്റി) 469
362 2308, മോഹന്‍ ചെറിയാന്‍ (പെരുന്നാള്‍ കോര്‍ഡിനേറ്റര്‍), 2145467773.