ഡബ്ലിന്‍: സിഎസ്ഐ മലയാളം കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് കരോള്‍
സര്‍വീസ് 2011 ഡിസംബര്‍ 10 ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് ഡബ്ലിനിലെ ഡോണോര്‍
അവന്യുവിലുള്ള സെന്റ് കാതറിന് ആന്‍ഡ് സെന്റ് ജയിംസ് ചര്‍ച്ച് ഓഫ്
അയര്‍ലന്‍ഡ് പള്ളിയില്‍ നടക്കും.
റവ . ഡോ. ജേക്കബ് തോമസ് (ബെല്‍ഫാസ്റ്റ്
ബൈബിള്‍ കോളജ് ) നേതൃത്വം നല്‍കും. മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള കരോള്‍
ഗാനങ്ങള്‍ ഗായകസംഘം ആലപിക്കും.
ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡിലെ റവ. കാനോന്‍
ഹോറസ് മകിന്‍ലി ( ഡയോസീസന്‍ ചെയര്‍പേഴ്സണ്‍ ഫോര്‍ ഇന്റര്‍നാഷനല്‍ കമ്യൂണിറ്റി )
ക്രിസ്മസ് സന്ദേശം നല്‍കും. പരിപാടിയിലേക്ക് എല്ലാവരേയും ഹാര്‍ദവമായി സ്വാഗതം
ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
സ്ഥലം: സെന്റ് കാതറിന് ആന്‍ഡ്
സെന്റ് ജയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ്, ഡോണോര്‍ അവന്യു, ഡബ്ലിന്‍ 8.
കൂടുതല്‍ വിവരങ്ങള്‍ക്ക് : കോശി (0872988778), സുദീപ് (0879276227).