സാറാ ഗബ്രിയേല്‍ പ്രസിഡന്റായി നാഷണല്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഒഫ് അമേരിക്ക (നൈന) യുടെ പുതിയ ഭരണ സമിതി അധികാരമേറ്റു.
എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റായി ജാക്കി മൈക്കള്‍, വൈസ് പ്രസിഡന്റായി
ബീന വള്ളിക്കളം, സെക്രട്ടറിയായി മേരി ഏബ്രഹാം (ശാന്തി)ട്രഷററായി മറിയാമ്മ
കോശി എന്നിവരാണു സ്ഥാനമേറ്റത്.
അടിയന്തരമായി നടപ്പാക്കാനുള്ള പദ്ധതികള്‍ പ്രസിഡന്റ് സാറാ
ഗബ്രിയേല്വിശദീകരിച്ചു. പുതിയ നഴ്സുമാര്‍ക്കും നഴസിംഗ്
വിദ്യാര്‍ഥികള്‍ക്കും വേണ്ടി മെന്റൊറിംഗ്, നിലവിലുള്ള ചാപ്ടറുകള്‍
ശക്തിപ്പെടുത്തുകയുംപുതിയവ തുടങ്ങുകയും ചെയ്യുക, വിവിധ കമ്യൂണിറ്റി
പ്രോഗ്രാമുകള്‍ നടപ്പാക്കുക എന്നിവ. ഇവയെപ്പറ്റി ഭരണ സമിതി അത് ചര്‍ച്ച
ചെയ്യുകയും അവ നടപ്പാക്കാന്‍ രംഗത്തിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു.