റിയാദ്: ദുര്മ്മയില് ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന പട്ടാമ്പി
കൊപ്പം നാട്യമംഗലം സ്വദേശി ഹമീദിന് ശ്വാസകോശ സംബന്ധമായി അസുഖം മൂര്‍ച്ഛിച്ച്
ശസ്ര്തക്രിയക്ക് വിധേയനാകേണ്ടി വന്നു. റിയാദിലെ അബാദ് ആശുപത്രിയില്‍ വെച്ച്
നടത്തിയ ശസ്ര്തക്രിയക്ക് ആവശ്യമായ പണം കേളി കലാ സാംസ്കാരിക വേദി ദുര്‍മ്മ
യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച് നല്കി. കേളി ദുര്‍മ്മ
യൂണിറ്റ് പ്രസിഡന്റ് സുരേഷ്, സെക്രട്ടറി ഷമീര്‍, മുസാമിയ ഏരിയാ നേതാക്കളായ
ജനാര്ദ്ദനന്, അബ്ബാസ്, രാധാകൃഷണന് എന്നിവര്‍ നേതൃത്വം നല്കി. വിദഗ്ദ
ചികിത്സക്കായി ഹമീദ് നാട്ടിലേക്ക് പോയി.