കേരള പോലീസ് ഹൗസിങ്ങ് സഹകരണസംഘം (സിപിഎഎസ്) ആനുകൂല്യ വിതരണം കോഴിക്കോട് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ എഡിജിപി എന്‍.ശങ്കര്‍റെഡി ഐപിഎസ് ഉദ്ഘാടനം ചെയ്തു.
എ.ദിവാകരന്, സായി സഞ്ജിത്, അജയപ്രകാശ് എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് എഡിജിപി ധനസഹായ വിതരണം നടത്തിയത്.
സഹായധനം വാങ്ങുമ്പോള്‍ വിധവകള്‍ വിങ്ങി പൊട്ടിയത് ഹാളില്‍ ഒരു നിമിഷം നിശബ്ദത പരത്തി.
ഹൗസിങ്ങ് സഹകരണ സംഘത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റ ലോക്നാഥ് ബെഹ്റ ഐപിഎസിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കായി പുതിയ ഭവനനിര്‍മ്മാണപദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കയാണ്. ഹൗസിങ്ങ് ലോണ്‍ 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി ഉയര്‍ത്തി. ജില്ലയില്‍ ഹൗസിങ്ങ് പ്ലോട്ടുകള്‍ വാങ്ങി മെമ്പര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. അംഗമല്ലാത്ത പോലീസുകാര്‍ക്ക് പുതിയ അംഗത്വം നല്കുന്ന പരിപാടിക്കും തുടക്കമായി.
ടി. അബ്ദുള്ളക്കോയ(എക്സ്. മെമ്പര്‍ കെപിഎച്ച്സിഎസ് ഡയറക്ടര്‍ ബോര്‍ഡ്), ഡി. സായി(ഡിഎല്‍പി കോഴിക്കോട്), കെ.വി. പ്രഭാകരന് ഡിവൈഎസ്പി, എ.ജെ.ബാബു(എഎസിപി കോഴിക്കോട് നോര്‍ത്ത്), എംഎംജോയ്, പി.മുരളീധരന്, പി.ടി. ശശിധരന്, ടി.ശോഭി, സി.വിനായകന്, കെ.എസ്. ശരത്ബാബു എന്നിവര്‍ സംസാരിച്ചു.