നീണ്ട മുപ്പത് വര്‍ഷത്തിനു ശേഷം മാനാഞ്ചിറ മൈതാനിയില്‍ കബഡിയുടെ ആവേശം നിറഞ്ഞ ശബ്ദം മുഴങ്ങി.
ജില്ലാ കബഡി അസോസിയേഷന് സംഘടിപ്പിച്ച പ്രൈസ് മണി കബഡി ചാമ്പ്യന്‍ ഷിപ്പ് വേദിയായി മാറുകയായിരുന്നു മാനാഞ്ചിറ ഫഌസ്ലിറ്റ് മൈതാനം.
ഫ്ഌസ്ലിറ്റ് ഗ്രൗണ്ടില്‍ മത്സരങ്ങള്‍ വൈകുന്നേരമാണ് ആരംഭിക്കുന്നത്. അതുകൊണ്ട് മത്സരം കാണാന്‍ കാണികള്‍ ഏറെയാണ്.
ജില്ലയില്‍ ആദ്യമായിട്ടാണ് സിന്തറ്റിക് കോര്‍ട്ടില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.ആദിത്യപാവങ്ങാടു, പാറപ്പുറം നവചേതനയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം.
മത്സരത്തില്‍ പാറപ്പുറം നവചേതന വിജയിച്ചു(40-22).
ടൂര്‍ണമെന്റ് സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി എന്‍. പത്മനാഭന്, പി. കിഷന് ചന്ദ്, ഒ. രാജഗോപാല്‍, എ. മൂസ്സഹാജി, എം. ഹാരിസ്, വി.എം. മോഹനന്, പി.ജിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ആദിത്യ പാവങ്ങാടും പാറപ്പുറം നവചേതനയും തമ്മിലുള്ള ഉദ്ഘാടന മത്സരം ചിത്രങ്ങളിലൂടെ.
ഫോട്ടോ-റിപ്പോട്ട്: ബഷീര്‍ അഹമ്മദ്