നീ മന്ത്രിച്ചു
നിന് കവിതയില്‍ കാതലില്ല
തോഴാ.. ഇന്ന് ഞാന്‍
മാത്രം
നിന് കവിതയ്ക്ക് കാതല്‍
നീ മന്ത്രിച്ചു
നിന് മിഴികളില്‍
പ്രണയമില്ല
തോഴാ... ഇന്ന് ഞാന്‍ മാത്രമാണ് നിന് കാഴ്ച
നീ
മന്ത്രിച്ചു
നിന് മേനിക്കു സുഗന്ധമില്ല
തോഴാ-ഇന്ന് ഞാന്‍
മാത്രമാണ്
നിന്നഴുക്കെടുക്കുന്നവള്
ഈ നാലുചക്ര വണ്ടിയില്‍
നിന്നെയുന്തുമ്പോള്
ഇന്ന് ഞാന്‍ മാത്രം
നിന് ചലനവും ശബ്ദവും
സത്യം
അത് മാത്രം, മറ്റൊക്കെ
ഇരുളിന്റെ മറവില്‍
നീ നുകര്‍ന്ന മിഥ്യയല്ലയോ
പ്രിയാ.