ന്യൂയോര്‍ക്ക്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ
ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍മാസം ന്യൂയോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന നാഷണല്‍
കണ്‍വെന്‍ഷന്റെ മുഖ്യസംഘാടകനായി വാസുദേവ് പുളിക്കലിനെ തെരഞ്ഞെടുത്തു.
ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ (26 N Tyson Ave) വെച്ച്
ഒക്‌ടോബര്‍ 21, 22 തീയതികളിലാണ് ലാനയുടെ ഏഴാമത് ദേശീയ സമ്മേളനം
സംഘടിപ്പിച്ചിരിക്കുന്നത്.വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാര്‍
ഒന്നിച്ചുകൂടുന്ന ഈ സാഹിത്യ കൂട്ടായ്‌മയില്‍ കേരളത്തില്‍ നിന്നുമുള്ള
വിശിഷ്‌ടാതിഥികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അമേരിക്കന്‍
മലയാളി കവികളില്‍ പ്രമുഖനായ വാസുദേവ് പുളിക്കല്‍ നിലവില്‍ ലാനയുടെ ട്രഷറര്‍ സ്ഥാനം
വഹിക്കുന്നു. സംഘടനയുടെ വിവിധ പദവികളിലിരുന്നുകൊണ്ട് നേതൃപാടവം തെളിച്ചുകഴിഞ്ഞ
അദ്ദേഹം ഇപ്പോള്‍ ന്യൂയോര്‍ക്ക് വിചാരവേദിയുടെ പ്രസിഡന്റുകൂടിയാണ്.
അമേരിക്കയില്‍ അധിവസിക്കുന്ന പ്രവാസി എഴുത്തുകാര്‍ക്കുവേണ്ടി ലാന
ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡിനുള്ള വിധിനിര്‍ണ്ണയം പുരോഗമിച്ചുവരുന്നു. വിവിധ
സാഹിത്യവിഭാഗങ്ങളിലെ പ്രമുഖ എഴുത്തുകാരില്‍ നിന്നും വായനക്കാരില്‍ നിന്നും
ആവേശകരമായ പ്രതികരണമായിരുന്നു ഈ ഉദ്യമത്തിന് ലഭിച്ചത്. ഒക്‌ടോബറില്‍ നല്‍ക്കുന്ന
ദേശീയ കണ്‍വെന്‍ഷനില്‍ വെച്ച് പ്രഥമ ലാനാ സാഹിത്യ അവാര്‍ഡ് ജേതാക്കളെ
ആദരിക്കുന്നതാണെന്ന് ലാനാ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി, സെക്രട്ടറി സാംസി
കൊടുമണ്‍ എന്നിവര്‍ അറിയിച്ചു.
വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ
കൂട്ടായ്‌മയായി മാറുവാന്‍ പോകുന്ന ന്യൂയോര്‍ക്ക് കണ്‍വെന്‍ഷനിലേക്ക്
എഴുത്തിന്റേയും വായനയുടേയും ഉപാസകരായ എല്ലാ സാഹിത്യ പ്രവര്‍ത്തകരേയും
സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ഷാജന്‍
ആനിത്തോട്ടം അറിയിച്ചതാണിത്.