ഷിക്കാഗോ: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന അഡ്വ. എ. സുജനപാലിന്റെ
(62) നിര്യാണത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ഷിക്കാഗോ അനുശോചിച്ചു.
കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും ശക്തമായ പ്രവര്‍ത്തനം നടത്തി
കെ.പി.സി.സി ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച സുജനപാല്‍,
രാഷ്ട്രീയക്കാരന് മാത്രമായിരുന്നില്ല, ഒരു നല്ല എഴുത്തുകാരന്‍കൂടിയായിരുന്നു.
അദ്ദേഹത്തിന്റെ വേര്‍പാട് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തിന് വന്‍
നഷ്ടമാണെന്ന് ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ പ്രസിഡന്റ് സതീശന് നായര്‍
പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കൂടാതെ വര്‍ക്കിംഗ് പ്രസിഡന്റ് തോമസ്
മാത്യു, മാത്യൂസ് ഏബ്രഹാം, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, അഗസ്റ്റിന്
കരിംകുറ്റിയില്‍, ജോര്‍ജ് പണിക്കര്‍, സിനു ജോര്‍ജ്, ഹെറാള്‍ഡ് ഫിഗരേദോ,
വര്‍ഗീസ് പാലമലയില്‍, ജയിംസ് കട്ടപ്പുറം, സജി തോമസ്, അന്നാമ്മ ഫിലിപ്പ്, ജോസ്
കുരിശിങ്കല്‍, ബിജു തോമസ്, ജോണ്‍ ഇലയ്ക്കാട്ട്, ഡൊമിനിക് തെക്കേത്തല, ബാബു
മാത്യു, വില്യം ജോര്‍ജ്, സൈമണ്‍ ചാക്കോ, സന്തോഷ് നായര്‍, ലൂയി ചിക്കാഗോ, ജോഷി
വള്ളിക്കളം, വര്‍ഗീസ് മാളിയേക്കല്‍, ടോമി അമ്പേനാട്ട് എന്നിവരും അനുശോചനം
അറിയിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.