Image

അരുണ്‍കുമാറിനെതിരായ കണ്‌ടെത്തലുകളില്‍ യുഡിഎഫിന് പങ്കില്ല: മുഖ്യമന്ത്രി

Published on 08 March, 2012
അരുണ്‍കുമാറിനെതിരായ കണ്‌ടെത്തലുകളില്‍ യുഡിഎഫിന് പങ്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ നിയമസഭാ സമിതിയുടെ കണ്‌ടെത്തലുകളില്‍ യുഡിഎഫിന് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഷയത്തില്‍ വിവാദം ഉയര്‍ന്നപ്പോള്‍ അന്വേഷണം ആവശ്യപ്പെട്ടത് വി.എസ് തന്നെയാണെന്നും ഇതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് നിയമസഭാ സമിതിയെ നിയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക