Image

മനീഷി നാടകോത്സവം ന്യൂജേഴ്‌സിയില്‍

ജെംസണ്‍ കുര്യാക്കോസ് Published on 11 April, 2012
മനീഷി നാടകോത്സവം ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്‌സി: കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകീട്ട് 9 മണിവരെ നാടക മത്സരം നടത്തുന്നു. ററീനെക്കിലുള്ള ബഞ്ചമിന്‍ ഫ്രാങ്കിളില്‍ മിഡില്‍ സ്‌ക്കൂളില്‍ വച്ചാണ് നാടക മത്സരങ്ങള്‍ നടക്കുക.

കലാമൂല്യമുള്ള പത്ത് നാടകങ്ങളാണ് മത്സരത്തിന് തിരഞ്ഞെടുക്കുക. 35 മിനിട്ട് ദൈര്‍ഘ്യമുളള നാടകങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത് നോര്‍ത്ത് അമേരിക്കയില്‍ ചിന്നിചിതറിക്കിടക്കുന്ന കാലാകാരന്മാരേയും കാലാകാരികളേയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ചിരിക്കുന്ന ഈ സംരംഭത്തില്‍ എല്ലാ മലയാളി സുഹൃത്തുക്കളുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. ഏറ്റവും നല്ല നാടകം, സംവിധായകന്‍, നടന്‍, നടി, ഹാസ്യനടന്‍, ഹാസ്യനടി, കാണികള്‍ തെരഞ്ഞെടുക്കുന്ന ഏറ്റവും നല്ല നാടകം എന്നിവയ്ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

കേരള പ്രസ്സ് കോണ്‍ഫറന്‍സ് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്, ജോസ് കാടാപുറം, ഇ-മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ്ജ് ജോസഫ് തുടങ്ങിയവര്‍ നാടകോത്സവത്തിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു.

പ്രവേശനം സൗജന്യമായിരിക്കും.

ദേവസിപാലാട്ടി(പ്രസിഡന്റ്): 201-836-4910, 201-921-9109
ടി.എസ്. ചാക്കോ(പേട്രന്‍): -201 262 5979
മനീഷി നാടകോത്സവം ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക