Image

വോളിബോള്‍ മാമാങ്കത്തിന് ഹാമില്‍ട്ടന്‍ ഒരുങ്ങി

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 11 April, 2012
വോളിബോള്‍ മാമാങ്കത്തിന് ഹാമില്‍ട്ടന്‍ ഒരുങ്ങി
ഹാമില്‍ട്ടന്‍ (ഒന്റാറിയോ): കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെവാര്‍ഷിക ടൂര്‍ണമെന്റ് ഈ വര്‍ഷം മേയ് 25, 26, 27 തീയതികളില്‍ കാനഡയിലെ ഒന്റാറിയോ സംസ്ഥാനത്തുള്ള ഹാമില്‍ട്ടന്‍ സിറ്റിയില്‍ അരങ്ങേറും. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ലീഗ് അംഗമായ നയാഗ്ര സ്പാര്‍ട്ടന്‍സ് വോളിബോള്‍ ക്ലബാണ്.

വോളിബോളിലെ അദ്ഭുത പ്രതിഭയായിരുന്ന, അകാലത്തില്‍ വേര്‍പിരിഞ്ഞ ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ആരാധകരും മലയാളി വോളിബോള്‍ പ്രേമികളും ചേര്‍ന്ന് നടത്തിവരുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ എവര്‍ റോളിങ് സൂപ്പര്‍ ട്രോഫിക്കു വേണ്ടിയുള്ള 24-ാമത് മല്‍സരമാണ് ഹാമില്‍ട്ടനില്‍ അരങ്ങേറുക.

വടക്കേ അമേരിക്കയിലെ പതിനാലു പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള ടീമുകള്‍ മല്‍സരത്തില്‍ മാറ്റുരയ്ക്കും. മുന്‍വര്‍ഷങ്ങളിലെന്ന പോലെ ആയിരക്കണക്കിന് വോളിബോള്‍ പ്രേമികള്‍ ടൂര്‍ണമെന്റിനു സാക്ഷ്യം വഹിക്കുവാന്‍ ഹാമില്‍ട്ടനിലേക്ക് എത്തും.

ഹാമില്‍ട്ടനിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഡേവിഡ് ബ്രേയിലി അത്‌ലറ്റിക് സെന്ററിലാണ് ടൂര്‍ണമെന്റിനു കളം ഒരുങ്ങുന്നത്. തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സാരഥ്യം വഹിക്കുന്ന സ്പാര്‍ട്ടന്‍സ് ക്ലബ് പ്രതിനിധികളായ ദീപു വടക്കന്‍, ജോസഫ് ഫ്രാന്‍സിസ്, സല്‍വന്‍ സക്കറിയാസ് എന്നിവര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ ന്ദന്ദന്ദ.സത്മരൂപിന്റ.്യഗ്നണ്ഡ എന്ന ലീഗ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വരും വര്‍ഷം സില്‍വര്‍ ജൂബിലി ടൂര്‍ണമെന്റ് ഡാലസില്‍ വച്ച് വിപുലമായി നടത്തുവാനും തീരുമാനിച്ചതായി കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചെയര്‍മാന്‍ തോമസ് ഫിലിപ് അറിയിച്ചു. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ ഏഴംഗ സമിതിയാണ് ലീഗിന് നേതൃത്വം നല്‍കുന്നത്. ടീമുകളുടെ പരിശീലനങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാന്‍ തോമസ് ഫിലിപ് പറഞ്ഞു.

വോളിബോള്‍ മാമാങ്കത്തിന് ഹാമില്‍ട്ടന്‍ ഒരുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക