Image

ന്യൂജേഴ്‌സി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മെയ് അഞ്ചിന് ശ്രീനിവാസ കല്യാണം

Published on 11 April, 2012
ന്യൂജേഴ്‌സി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മെയ് അഞ്ചിന് ശ്രീനിവാസ കല്യാണം
ന്യൂജേഴ്‌സി: ന്യൂജേഴേസിയിലെ മോര്‍ഗന്‍വില്ലയിലുള്ള ഗുരുവായൂരപ്പന്‍ ക്ഷേത്ര(ശ്രീ കൃഷണ്‍ജി മന്ദിര്‍)ത്തില്‍ മെയ് അഞ്ചിന് തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീനിവാസ കല്യാണം നടക്കും. കല്യാണം നടക്കുന്ന പ്രദേശങ്ങളില്‍ സമാധാനവും സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസമെന്ന് തിരുപ്പതിക്ഷേത്രം ചെയര്‍മാന്‍ ഡോ.മണി യഗ്നസുബ്രഹ്മണ്യന്‍ പറഞ്ഞു. നിരവധി വേദപണ്ഡിതരും ആചാര്യന്‍മാരും ചടങ്ങില്‍ പങ്കെടുക്കും.

തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. തിപ്പതി ക്ഷേത്രത്തില്‍ ചെയ്യുന്ന എല്ലാ പൂജകളും ചടങ്ങിനോടനുബന്ധിച്ച് ന്യൂജേഴ്‌സിയിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ചെയ്യും. രാവിലെ ആറിന് സുപ്രഭാതത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തോമലസേവ, അര്‍ച്ചന, കല്യാണം തുടങ്ങിയവ തുടര്‍ന്ന് നടക്കും. ക്ഷേത്രത്തിലെ മഹാകുംഭാഭിഷേകം ജൂലൈ ഒന്നിന് നടക്കും. ഇതോടനുബന്ധിച്ച ചടങ്ങുകള്‍ ജൂണ്‍ 28ന് ആരംഭിച്ച് ജൂലൈ നാലിന് സമാപിക്കും.

2010 മെയ് മാസത്തില്‍ ന്യൂജേഴ്‌സിയിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലാണ് തിരുപ്പതി ദേവസ്ഥാനം രാജ്യത്തിന് പുറത്ത് ആദ്യമായി ശ്രീനിവാസ കല്യാണം നടത്തിയത്. നൂറു കണക്കിന് വിശ്വാസികളാണ് അന്ന് ചടങ്ങില്‍ പങ്കെടുത്തത്. ഇതിനുശേഷം ഉത്സവമൂര്‍ത്തികളായ ശ്രീനിവാസ ഭഗവന്‍, ശ്രീദേവി, ഭൂദേവി എന്നിവരുടെ വിഗ്രഹങ്ങള്‍ തിരുപ്പതി ദേവസ്ഥാനം ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന് സമ്മാനിച്ചിരുന്നു.
കല്യാണത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.krishnatemple.org/srini- എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ന്യൂജേഴ്‌സി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മെയ് അഞ്ചിന് ശ്രീനിവാസ കല്യാണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക