Image

സിംഹത്തേയും ആട്ടിന്‍കുട്ടിയേയും പ്രസംഗത്തിനിടെ പ്രദര്‍ശിപ്പിച്ച പാസ്റ്റര്‍ക്കെതിരെ മൃഗസ്‌നേഹികള്‍

പി.പി.ചെറിയാന്‍ Published on 12 April, 2012
സിംഹത്തേയും ആട്ടിന്‍കുട്ടിയേയും പ്രസംഗത്തിനിടെ പ്രദര്‍ശിപ്പിച്ച പാസ്റ്റര്‍ക്കെതിരെ മൃഗസ്‌നേഹികള്‍
ഗ്രേപ് വൈന്‍ (ടെക്‌സസ്): ഈസ്റ്റര്‍ സന്ദേശം കേള്‍ക്കുന്നതിന് എത്തിച്ചേര്‍ന്ന വിശ്വാസി സമൂഹം അള്‍ത്താരക്കുമുമ്പില്‍ ഉയര്‍ത്തിയ പീഠത്തില്‍ കൂട്ടിലടച്ച ജീവനുള്ള ഗര്‍ജ്ജിക്കുന്ന സിംഹത്തേയും, ആട്ടിന്‍കുട്ടിയേയും കണ്ടു അമ്പരന്നു.

ഗ്രേപ് വൈന്‍ ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍ തന്റെ പ്രസംഗ വിഷയം അവതരിപ്പിക്കുന്നതിനാണ് ഇങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നത്.

എന്നാല്‍ അപകടകാരികളായ മൃഗത്തെ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ലൈസെന്‍സ് ഇല്ലാതെയാണ് പാസ്റ്റര്‍ പ്രവര്‍ത്തിച്ചതെന്ന് സിറ്റി അധികാരികള്‍ പറയുന്നു.

ആട്ടിന്‍ കുട്ടിയെ തോളിലേന്തി ദൈവപുത്രനെ ചിത്രീകരിക്കുവാന്‍ ശ്രമിച്ച പാസ്റ്റര്‍ സിംഹങ്ങളുടെ നടുവില്‍ നിന്നും വിശ്വാസികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ദൈവ പുത്രനാണെന്ന് വിശദീകരിച്ചു.

ഗര്‍ജ്ജിക്കുന്ന സിംഹം ആട്ടിന്‍കുട്ടിയെ ഭയപ്പെടുത്തിയത് ക്രൂരമായിപ്പോയെന്നാണ് മൃഗസ്‌നേഹികളുടെ പരാതി.

സിറ്റി അധികാരികള്‍ പാസ്റ്റര്‍ക്കെതിരെ നിയമപടികള്‍ സ്വീകരിക്കണമോ എന്ന് ആലോചിക്കുമ്പോള്‍ സഭയിലെ വിശ്വാസികള്‍ ഒന്നടക്കം പാസ്റ്ററെ അനൂകൂലിക്കുകയാണ്. ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുവാന്‍ പാസ്‌ററര്‍ ശ്രമിച്ചത് കുറ്റകരമല്ല എന്നാണ് ഇവരുടെ അഭിപ്രായം.
സിംഹത്തേയും ആട്ടിന്‍കുട്ടിയേയും പ്രസംഗത്തിനിടെ പ്രദര്‍ശിപ്പിച്ച പാസ്റ്റര്‍ക്കെതിരെ മൃഗസ്‌നേഹികള്‍
സിംഹത്തേയും ആട്ടിന്‍കുട്ടിയേയും പ്രസംഗത്തിനിടെ പ്രദര്‍ശിപ്പിച്ച പാസ്റ്റര്‍ക്കെതിരെ മൃഗസ്‌നേഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക