Image

ബ്രോങ്ക്‌സ് ഇടവക ദമ്പതികളെ ആദരിക്കുന്നു

ഷോളി കുമ്പിളുവേലി Published on 12 April, 2012
ബ്രോങ്ക്‌സ് ഇടവക ദമ്പതികളെ ആദരിക്കുന്നു
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തിന്റെ പത്താമത് വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബജീവിതത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുന്നു. ബ്രോങ്ക്‌സ് ഇടവകയിലെ ഏതാണ്ട് എഴുപത്തഞ്ചോളം ദമ്പതികളെ ഇതിനോടനുബന്ധിച്ച് ആദരിക്കും. അവര്‍ക്ക് അനുമോദന പത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്യും. ഇതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചു വരുന്നതായി അവാര്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ ജോജോ ഒഴുകയില്‍ അറിയിച്ചു.

ബ്രോങ്ക്‌സ് സെന്റ് തോമസ് ദേവാലയത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 30ന് വൈകുന്നേരം അഞ്ചിന് സെന്റ് തോമസ് നഗറില്‍ (കാര്‍ഡിനല്‍ സ്‌പെല്‍മാന്‍ ഹൈസ്‌കൂള്‍ ബ്രോങ്ക്‌സ്) അത്യുന്നത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ന്യൂയോര്‍ക്ക് കര്‍ദിനാള്‍ മാര്‍ തിമോത്തി ഡോളന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ചിക്കാഗോ രൂപതാധ്യ'ക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഇതര ക്രിസ്തീയ സഭകളിലെ ബിഷപ്പുമാര്‍, വൈദിക ശ്രേഷ്ഠര്‍, സന്യാസിനിമാര്‍, കേന്ദ്ര - സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും.

ബ്രോങ്ക്‌സ് ഇടവകയില്‍ നിന്നും സമീപ പ്രദേശങ്ങളിലെ മറ്റ് ഇടവകകളിലേക്ക് മാറിപ്പോയ ആദ്യകാല ഇടവകാംഗങ്ങളെയും പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ഔട്ട് റീച്ച് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ഞാറക്കുന്നേല്‍ അറിയിച്ചു. അതുപോലെ സമീപപ്രദേശങ്ങളിലെ കത്തോലിക്കാ ദേവാലയങ്ങളിലെയും ഇതര ക്രിസ്തീയ ദേവാലയങ്ങളിലെയും ഇടവകാംഗങ്ങളുടെ സാന്നിധ്യ സഹകരണങ്ങള്‍ ആഘോഷങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് ജോസ് ഞാറക്കുന്നേല്‍ പറഞ്ഞു.

പത്താം വാര്‍ഷികാഘോഷങ്ങള്‍ അവിസ്മരണീയമാക്കുവാന്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി രക്ഷാധികാരിയും ജോസഫ് കാഞ്ഞമല ചെയര്‍മാനുമായി 101 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

വാര്‍ത്ത അയച്ചത്: ഷോളി കുമ്പിളുവേലി
ബ്രോങ്ക്‌സ് ഇടവക ദമ്പതികളെ ആദരിക്കുന്നു
ബ്രോങ്ക്‌സ് ഇടവക ദമ്പതികളെ ആദരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക