Image

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 21-ന്

മൊയ്തീന്‍ പുത്തന്‍ചിറ Published on 12 April, 2012
ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 21-ന്
ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 21 ശനിയാഴ്ച സംയുക്തമായി ആഘോഷിക്കുന്നു.

അന്നേ ദിവസം വൈകീട്ട് 5 മണി മുതല്‍ ന്യൂസിറ്റിയിലുള്ള സ്ട്രീറ്റ് കമ്മ്യൂണിറ്റി സെന്ററില്‍ (31 Zukor Road, New City, NY 10956) വെച്ചാണ് ആഘോഷപരിപാടികള്‍ നടക്കുന്നതെന്ന്ഭാരവാഹികള്‍ അറിയിച്ചു. റോക്‌ലാന്റ്കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ മുഖ്യാതിഥിയായിരിക്കും.

വിഭസമൃദ്ധമായ ഈസ്റ്റര്‍-വിഷു സദ്യയോടുകൂടി പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് വിഷുക്കണി, നൃത്തനൃത്യങ്ങള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ മുതലായവ അരങ്ങേറും. എല്ലാവരേയും ഈ ആഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അഗസ്റ്റിന്‍ പോള്‍ (പ്രസിഡന്റ്) 845 623 8549, ലൈസി അലക്‌സ് (സെക്രട്ടറി) 845 268 3694, തോമസ് ഏലിയാസ് (ട്രഷറര്‍) 845 323 4716, കോ-ഓര്‍ഡിനേറ്റര്‍മാര്‍: ജോര്‍ജ്ജ് താമരവേലില്‍ 845 627 0536, അലോഷ് അലക്‌സ് 845 268 3694, അലക്‌സ് എബ്രഹാം 845 694 8553, രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള 845 215 5195, വറുഗീസ് ഒലഹന്നാന്‍ 845 268 5697, റെജീന ജെയിംസ് 845 267 8705.
ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 21-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക