Image

ജോര്‍ജ്ജ് വര്‍ഗീസിനേയും തോമസ് പി.വര്‍ഗീസിനേയും'കീന്‍' റീജിയണല്‍ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു

മൊയ്തീന്‍ പുത്തന്‍ചിറ Published on 13 April, 2012
ജോര്‍ജ്ജ് വര്‍ഗീസിനേയും തോമസ് പി.വര്‍ഗീസിനേയും'കീന്‍' റീജിയണല്‍ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു
ന്യൂയോര്‍ക്ക്: കേരളാ എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റ്‌സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക (KEAN) യുടെ ന്യൂയോര്‍ക്ക് സിറ്റി-ക്യൂന്‍സ് റീജിയണല്‍ വൈസ് പ്രസിഡന്റായി ജോര്‍ജ്ജ് വര്‍ഗീസിനേയും വെസ്റ്റ്‌ചെസ്റ്റര്‍ റീജിയണ്‍ വൈസ് പ്രസിഡന്റായി തോമസ് പി.വര്‍ഗീസിനേയും തെരഞ്ഞെടുത്തു.ന്യൂജെഴ്‌സി റീിജിയണല്‍ വൈസ് പ്രസിഡന്റായി അജിത് ചെറായിലിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.

കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് 1978ല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം കസ്ഥമാക്കിയതിനുശേഷം നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനിലും തുടര്‍ന്ന് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിലും ജോലി ചെയ്തതിനുശേഷമാണ് തോമസ് വര്‍ഗീസ് അമേരിക്കയിലെത്തുന്നത്. 1994 മുതല്‍ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ ജോലി ചെയ്യുന്നു. തോമസ് വര്‍ഗീസിന്റെ സേവനം കീനിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ജോര്‍ജ്ജ് വര്‍ഗീസ്, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ മറൈന്‍ എഞ്ചിനീയറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അമേരിക്കയിലെത്തിയതിനുശേഷം യു.എസ്. കോസ്റ്റ് ഗാര്‍ഡിന്റെ മറൈന്‍ എഞ്ചിനീയര്‍ ലൈസന്‍സ് കരസ്ഥമാക്കി. ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ മറൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ജോര്‍ജ്ജ് വര്‍ഗീസിന്റെ അറിവും പരിജ്ഞാനവും കീനിന് ഒരു മുതല്‍ക്കൂട്ടാകുമെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

അമേരിക്കയിലും ഇന്ത്യയിലും എഞ്ചിനീയറിംഗ് രംഗത്തെ ഒരു ചാലക ശക്തിയായി കീന്‍ നിലകൊള്ളുന്നു. സാങ്കേതിക വൈദഗ്ദ്ധ്യമോ ഉപദേശമോ ആവശ്യമുള്ള പദ്ധതികള്‍ക്ക് കീനിന്റെ അറുനൂറില്‍പരം വരുന്ന എഞ്ചിനീയര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള അവസരം ഉണ്ടാക്കുന്നതാണെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പ്രസ്താവിച്ചു.
ജോര്‍ജ്ജ് വര്‍ഗീസിനേയും തോമസ് പി.വര്‍ഗീസിനേയും'കീന്‍' റീജിയണല്‍ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു
ജോര്‍ജ്ജ് വര്‍ഗീസ്, തോമസ് വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക