Image

ഡിഎഫ്ഡബ്ല്യു ബാഡ്മിന്റന്‍ ക്ലബിന്റെ ടൂര്‍ണമെന്റ് 28ന്

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 13 April, 2012
ഡിഎഫ്ഡബ്ല്യു ബാഡ്മിന്റന്‍ ക്ലബിന്റെ ടൂര്‍ണമെന്റ് 28ന്
ഇര്‍വിങ് (ടെക്‌സസ്): ഡിഎഫ്ഡബ്ല്യു ബാഡ്മിന്റന്‍ ക്ലബ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി  നടത്തുന്ന രണ്ടാമത് വാര്‍ഷിക ടൂര്‍ണമെന്റ് ഏപ്രില്‍ 28ന് ഇര്‍വിങ്ങിലുള്ള സെന്റര്‍പാര്‍ക്ക് റിക്രിയേഷന്‍ സെന്റര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.

ഇരുന്നൂറോളം കളിക്കാര്‍ പങ്കെടുക്കുമെന്ന് കരുതുന്ന ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും വെവ്വേറെ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, സീനിയര്‍ ഡബിള്‍സ് എന്നീ വിഭാഗങ്ങളില്‍ മല്‍സരങ്ങള്‍ ഉണ്ടാവും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 21ന് മുന്‍പായി റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. മല്‍സരങ്ങള്‍ക്ക് 35 ഡോളര്‍ റജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതാണ്.

കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്യപ്പെട്ട ക്ലബ് സംഘടിപ്പിച്ച പ്രഥമ ടൂര്‍ണമെന്റ് വിജയകരമായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇര്‍വിങ്ങിലെ സഹൃദയരുടെ പിന്തുണയോടെ രണ്ടായിരത്തി അഞ്ഞൂറ് ഡോളര്‍ ടൂര്‍ണമെന്റിലൂടെ സമാഹരിച്ചു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും ഇര്‍വിങ് സിറ്റിക്കും ക്ലബ് നല്‍കിയ സംഭാവന മാതൃകാപരമായി. കുട്ടികള്‍ക്കായി ബാഡ്മിന്റ
ന്‍ കോച്ചിങ്ങും ക്ലബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തുകയുണ്ടായി .

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ലിയോ മാത്യു : liomathew@gmail.com

ഷോണ്‍ ബാബു : seanbabu@gmail.com
സുനില്‍ നരേന്ദ്ര
ന്‍ ‍: sunil.narendran@gmail.com
ഹരി വിജയ് : hvijayar@hotmail.com
വെബ്‌സൈറ്റ് : www.dfwbadmintonclub.com





ഡിഎഫ്ഡബ്ല്യു ബാഡ്മിന്റന്‍ ക്ലബിന്റെ ടൂര്‍ണമെന്റ് 28ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക