Image

ഷാരൂഖ്‌ ഖാനെ തടഞ്ഞുവെച്ചത്‌ അംഗീകരിക്കാനാവില്ല: എസ്‌.എം. കൃഷ്‌ണ

Published on 13 April, 2012
ഷാരൂഖ്‌ ഖാനെ തടഞ്ഞുവെച്ചത്‌ അംഗീകരിക്കാനാവില്ല: എസ്‌.എം. കൃഷ്‌ണ
ന്യൂഡല്‍ഹി: ബോളിവുഡ്‌ താരം ഷാരുഖ്‌ ഖാനെ ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തില്‍ തടഞ്ഞ്‌ വെച്ചത്‌ അംഗീകരിക്കാനാവില്ലെന്ന്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്‌ണ പറഞ്ഞു.ഈയിടെയായി ഇത്തരം സംഭവങ്ങള്‍ യു.എസില്‍ വര്‍ധിക്കുകയാണ്‌. ഓരോതവണയും ഇന്ത്യ പ്രതിഷേധമറിയിച്ചിട്ടുണ്ട്‌. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്‌തതിന്‌ ശേഷം ഖേദം പ്രകടിപ്പിക്കുന്ന നിലപാടാണ്‌ യു.എസ്‌ കൈകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ അധികൃതരെ പ്രതിഷേധം അറിയിക്കാന്‍ യു.എസിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവുവിനെ ചുമതലപ്പെടുത്തി.

അമേരിക്കയിലെ പ്രശസ്‌തമായ യേല്‍ യൂനിവേഴ്‌സിറ്റി പ്രഖ്യാപിച്ച ഫെലോഷിപ്‌ സ്വീകരിക്കാനും യേല്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനും വേണ്ടിയാണ്‌ഷാറൂഖ്‌ യു.എസില്‍ എത്തിയത്‌. സുരക്ഷാപരിശോധനയുടെ പേരില്‍ രണ്ട്‌ മണിക്കൂറിലധികം അദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞ്‌ വെക്കുകയായിരുന്നു.

അതിനിടെ സംഭവത്തില്‍ യുഎസ്‌ കസ്റ്റംസ്‌ ആന്‍ഡ്‌ ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വകുപ്പ്‌ ഖേദം അറിയിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ കോണ്‍സുലേറ്റിന്‌ അയച്ച കത്തിലാണ്‌ യുഎസ്‌ ഖേദം പ്രകടിപ്പിച്ചത്‌. യു.എസിലെ പരിപാടികളെക്കുറിച്ച്‌ ഷാറൂഖ്‌ അധികൃതരെ നേരത്തെ വിവരം അറിയിക്കാത്തതാണ്‌ ഇത്തരമൊരു സംഭവത്തിനിടയാക്കിയതെന്നും കത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക