കമല ഹാരിസിന് പിന്തുണയുമായി കൂടുതല്‍ ബ്ലാക്ക് കോക്കസ് അംഗങ്ങള്‍
ഏബ്രഹാം തോമസ്Published on 09 July, 2019
കറുത്ത വര്‍ഗക്കാരായ ജനപ്രതിനിധികളുടെ സംഘടനയിലെ (ബ്ലാക്ക് കോക്കസിലെ) രണ്ട് അംഗങ്ങള്‍ കൂടി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുന്ന കമല ഹാരിസിനെ എന്‍ഡോഴ്സ് ചെയ്യുന്നതായി (പിന്തുണ നല്‍കുന്നതായി) അറിയിച്ചു. ഇല്ലിനോയിയില്‍ നിന്നുള്ള പ്രതിനിധി ബോബി റഷും ഫ്ളോറിഡയില്‍ നിന്നുള്ള ഫ്രെഡറിക് വില്‍സണും ആണിവര്‍.
50 അംഗങ്ങളുള്ള ബ്ലാക്ക് കോക്കസില്‍ നിന്ന് ലഭിക്കുന്ന എന്‍ഡോഴ്സ്മെന്റുകള്‍ ഡമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ പ്രൈമറി മത്സരങ്ങളില്‍ കമല ഹാരിസിന് കരുത്ത് പകരും. ഹാരിസിന് ഇതിനകം ആറ് കോണ്‍ഗ്രഷനല്‍ ബ്ലാക്ക് കോക്കസ് എന്‍ഡോഴ്സ്മെന്റുകള്‍ ലഭിച്ചു.
ബോബി റഷ് പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശിയുമായ ജോ ബൈഡന്റെ വലിയ വിമര്‍ശകനായി മാറിയിരിക്കുകയാണ്. കാരണം ആദ്യ ഡിബേറ്റില്‍ ബൈഡന് രണ്ട് ഭിന്നവാദികള്ക്കൊപ്പം പ്രവര്‍ത്തിച്ചു എന്നും നിര്‍ബന്ധപൂര്‍വം കറുത്ത വര്‍ഗക്കാരായ കുട്ടികളെ സ്കൂള്‍ ബസുകളില്‍ അവര്‍ക്ക് ഇഷ്ടമില്ലാത്ത സ്കൂളുകളില്‍ എത്തിച്ച നടപടിയെ ന്യായീകരിച്ചു എന്നും ഉള്ള വെളിപ്പെടുത്തലാണ്. ഹാരിസിന്റെ ഇല്ലിനോയ് പ്രചരണത്തിന്റെ ചെയര്‍ ആയി റഷ് പ്രവര്‍ത്തിക്കും. ഹാരിസ് മാത്രമാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തോല്പിക്കാന് കഴിയുന്ന സ്ഥാനാര്‍ത്ഥി. ഹാരിസിന് ഒരു ഗ്ലോബല്‍ നേതാവിന്റെ ഗുണങ്ങളെല്ലാം ഉണ്ട് റഷ് പറയുന്നു.
ഡിബേറ്റിനുശേഷമുള്ള രണ്ട് ദിവസത്തിനുള്ളില്‍ ഹാരി രണ്ട് മില്യന്‍ ഡോളര്‍ പ്രചാരണ ഫണ്ടിലേക്ക് സമാഹരിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 63,277 ദാതാക്കളില്‍ നിന്ന് 12 മില്യന്‍ ഡോളര്‍ നേടി. ഇവരില്‍ 58% ല്‍ അധികവും ആദ്യമായാണ് ഹാരിസിന് സംഭാവന നല്‍കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല