എന്താണ് ഒ.എച്ച്. (OH/HH) രക്തഗ്രൂപ്പ്? (വിനോദ് കൊണ്ടൂർ)
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു സാമൂഹ്യ മാധ്യമത്തിലെ ചാറ്റ് ഗ്രൂപ്പിൽ ഒരു അഭ്യർത്ഥന കാണാനിടയായി. തിരുവനന്തപുരത്തെ ശ്രീ ചിത്തിര ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ്ക്ക് പ്രവേശിപ്പിച്ച ഒരു 5 വയസ്സുകാരൻ കുട്ടിക്ക് ഒ. എച്ച്. നെഗറ്റീവ് രക്തം വേണമെന്നാണ് അഭ്യർത്ഥന. ഈ അഭ്യർത്ഥനയുടെ സത്യാവസ്ഥ അന്വേഷിച്ച് നടന്നപ്പോൾ, പലരും ചാറ്റ് ഗ്രൂപ്പിൽ ചോദിച്ച ചോദ്യമാണ്, ശരിക്കും ഒ നെഗറ്റീവ് ഗ്രൂപ്പല്ലേ ഉള്ളത്, ഒ. എച്ച്. ഗ്രൂപ്പ് എന്നു ഒന്നുണ്ടോ?