ന്യൂദല്‍ഹി: ഡി.
രാജ ഇനി സി.പി.ഐ ജനറല്‍ സെക്രട്ടറി. ഞായറാഴ്‌ച പാര്‍ട്ടി ദേശീയ കൗണ്‍സിലാണ്
അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയാക്കി പ്രഖ്യാപനം നടത്തിയത്. ഏതെങ്കിലും
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്ത് ഒരു ദളിത് നേതാവെത്തുന്നത്
ഇതാദ്യമാണ്.
തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജ 1994 മുതല്‍
സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. രാജയുടെ രാജ്യസഭാംഗത്വം ഈമാസം 24-നു
തീരും.
എ.ഐ.ടി.യു.സി സെക്രട്ടറി അമര്‍ജീത് കൗറിനെ ജനറല്‍
സെക്രട്ടറിയാക്കണമെന്നായിരുന്നു കേരളം, തമിഴ്‌നാട്, പഞ്ചാബ് ഘടകങ്ങളുടെ
താത്‌പര്യമെങ്കിലും ഭിന്നതകള്‍ ഒഴിവാക്കണമെന്ന സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി
സുധാകര്‍ റെഡ്‌ഢിയുടെ നിര്‍ദേശത്തിനു വഴങ്ങുകയായിരുന്നു.
കേരളാ ഘടകത്തിന്റെ
പ്രത്യേക താത്‌പര്യത്തിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരാന്‍ കഴിഞ്ഞവര്‍ഷം
റെഡ്‌ഢി സമ്മതിച്ചത്.