ന്യു യോര്‍ക്ക്: മലയാളികള്‍ തിങ്ങി താമസിക്കുന്ന റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ഇന്ത്യാ ഡേ പരേഡ് ഈ ശനിയാഴ്ച (ഓഗസ്റ്റ് 17) രാവിലെ 11 മണിക്ക് ന്യു സിറ്റി ലൈബ്രറി പരിസരത്തു നിന്ന് ആരംഭിക്കും. (220 നോര്‍ത്ത് മെയിന്‍ സ്റ്റ്രീറ്റ്, ന്യു സിറ്റി.)
മെയിന്‍ സ്റ്റ്രീറ്റിലൂടെ നീങ്ങുന്ന പരേഡ്കോര്ട്ട് ഹൗസിനു മുന്പില് എത്തുന്നതോടെ പതാക ഉയര്‍ത്തലും പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറും.
പതിവ് പോലെ ഇന്ത്യാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് റോക്ക് ലാന്‍ഡ് ആണു പരേഡിന്റെ സംഘാടകര്‍. മലയാളി സംഘടനകള്‍ സഹകരിക്കുന്നു.
ഗാനങ്ങള്‍, ന്രുത്തം, മ്യൂസിക്ക് സ്പീക്സ് എന്ന് പ്രൊഫഷനല്‍ ഗ്രൂപ്പിന്റെ വിനോദ പരിപാടി എന്നിവ ഉണ്ടായിരിക്കും
കോര്‍ട്ട് ഹൗസിനു മുന്നില്‍ ടെന്റുകളില്‍ ഒരുങ്ങുന്ന സ്റ്റാളുകളില്‍ ഇന്ത്യന്‍ ഭക്ഷണം,, ജൂവലറി, വസ്ത്രങ്ങള്‍ എന്നിവ ലഭിക്കും. കുട്ടികള്‍ക്ക് റൈഡുകളും ഉണ്ടായിരിക്കും.
ഇന്ത്യന്‍ വസ്ത്രങ്ങളണിഞ്ഞ് എത്താന്‍ സംഘാടകര്‍ അഭ്യര്‍ഥിക്കുന്നു.
പിറ്റേന്നു ഞായറാഴ്ച 12 മണിക്കാണു മന്‍ഹാട്ടനിലെ പരേഡ്.
വിവരങ്ങള്‍ക്ക്: 347-688-7440