ബോളിവുഡില്‍ ഇപ്പോള്‍ തിളങ്ങി നിക്കുന്ന നായികയാണ് ദിഷാ പത്താനി. ബോളിവുഡ് രംഗത്ത് പുതിയ ഫിറ്റ്നസ് റാണി എന്നാണ് ഇപ്പോള്‍ ദിഷാ പത്താനി അറിയപ്പെടുന്നത്. സൗന്ദര്യവും മേനിയഴകും ആവോളം ഉള്ള നടിയാണ് ദിഷ. എന്നാല്‍ ഒരുനടിക്ക് സൗന്ദര്യം പോലെതന്നെ പ്രധാനമാണ് ഫിറ്റ്നസ് എന്നാണത്രേ ദിഷയുടെ അഭിപ്രായം. താരം തന്റെ ഫിറ്റ്നസ്സില്‍ വളരെയധികം ശ്രദ്ധ ചെലുത്താറുണ്ട്.
കൂടാതെ തന്റെ ഫിറ്റ്നസ് ടിപ്പുകള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാനും ദിഷ സമയം കണ്ടെത്താറുണ്ട്. എന്ത് തിരക്കുണ്ടായാലും ഒരിക്കലും വര്‍ക്ക് ഔട്ട് മുടക്കില്ല. ജങ്ക് ഫുഡ് ശീലങ്ങളില്‍ പോലുമില്ല. ഡയറ്റിലും വര്‍ക്ക് ഔട്ടിലും ഒരേപോലെ ശ്രദ്ധനല്കുന്ന ആളാണ് ദിഷ.ചില ദിവസങ്ങള്‍ എല്ലാവരെയും പോലെ ദിഷയ്ക്കും മടി തോന്നാറുണ്ട്. അപ്പോള്‍ ആ ദിവസം സ്കിപ് ചെയ്യുകയാണ് താന്‍ ചെയ്യുക എന്ന് ദിഷ പറയുന്നു. എന്നാല്‍ അടുത്ത ദിവസം താന്‍ അതിനു കൂടി ചേര്‍ത്തു വ്യായാമം ചെയ്യുമെന്നും ദിഷ പറയുന്നു. താരത്തിന്റെ സൗന്ദര്യത്തിന്റെയും നിലനിര്‍ത്തികൊണ്ടുപോകുന്ന ഫിറ്റ്നസ്സിനും ആരാധകര്‍ ഏറെയാണ്.