ഡാളസ്സ്: സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനല്‍ മത്സരം ആഗസ്റ്റ് 18 ഞായര്‍ ഉച്ചക്ക് ശേഷം 3 മണിക്ക് ഗാര്‍ലന്റ് ഒ ബാനിയേന് സ്റ്റേഡിയത്തില്‍വെച്ച് നടത്തപ്പെടും. 4463, ഒ ബാനിയേന് റോഡ്, ഗാര്‍ലന്റ്, ടെക്സസ്സ്.
തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് സ്ട്രൈക്കേഴ്സ് കപ്പിന് വേണ്ടിയുള്ള ക്രിക്കറ്റ് മത്സരം നടക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
ഇത്തവണ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ നാല് ടീമുകളാണ് പങ്കെടുത്തത്. സ്ട്രൈക്കേഴ്സ് ഇലവന് ഡാളസ്സ്, ആര്ഡ സി സിയും ടൂര്‍ണമെന്റില്‍ പുറത്തായി.
ഫൈനല്‍ മത്സരത്തില്‍ ഫ്രണ്ട്സ് ഓഫ് ഡാളസ്സും, ഡാളസ്സ് സ്നിക്കേഴ്സുമാണ് ഏറ്റുമുട്ടുന്നത്. വിജയിക്കുന്നവര്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും, കാഷ് അവാര്‍ഡും ലഭിക്കും.
ആവേശകരമായ ഫൈനല്‍ മത്സരം കാണുന്നതിന് എല്ലാ ക്രിക്കറ്റ് പ്രേമികളേയും ക്ഷണിക്കുന്നതായി സജു ലൂക്കോസ് അറിയിച്ചു.
പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 214 470 7623