Image

മരട് ഫ്‌ളാറ്റ്: കോടതി വിധി നടപ്പാക്കരുതെന്ന് പറയാനാവില്ലെന്നു കാനം

Published on 15 September, 2019
മരട് ഫ്‌ളാറ്റ്: കോടതി വിധി നടപ്പാക്കരുതെന്ന് പറയാനാവില്ലെന്നു കാനം
കൊച്ചി : തീരദേശസംരക്ഷണ നിയമം ലംഘിച്ച് കൊച്ചി മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന കോടതി ഉത്തരവ് നടപ്പാക്കരുതെന്ന് പറയാനാവില്ലെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

മരടില്‍ കോടതി വിധി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാദ്ധ്യമല്ല. ഈ വിഷയത്തില്‍ മാനുഷിക പ്രശ്‌നവും നിയമപ്രശ്‌നവുമുണ്ട്. ഇതു സംബന്ധിച്ച് സര്‍വ്വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കു വേണ്ടി സമരം ചെയ്യാന്‍ സി.പി.ഐ തയ്യാറല്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. നിയമം ലംഘിച്ചെന്നു കാട്ടി ഫ്‌ളാറ്റ് നിര്‍മ്മിക്കുമ്പോള്‍ തന്നെ സ്‌റ്റോപ്പ് മെമ്മോ നല്‍കിയതാണ്. ഇതിനെതിരെ നീണ്ട പത്തു വര്‍ഷക്കാലം നിയമയുദ്ധം നടന്നതാണെന്നും അദ്ദേഹം പറഞ്ഞു. മരടില്‍ വിവിധ പാര്‍ട്ടികളുടെ നേതൃത്തില്‍ നടക്കുന്ന സമര പരിപാടികളിലും സി.പി.ഐ വിട്ടുനില്‍ക്കുകയാണ്. ചട്ടം ലംഘിച്ചു നിര്‍മ്മിച്ച ഫ്‌ളാറ്റിനുവേണ്ടി സമരരംഗത്ത് ഇറങ്ങേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സി.പി.ഐ എത്തിയിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക