Image

സുനില്‍ ട്രൈസ്‌ററാറിന് മാമിന്റെ വിഷ്വല്‍ മീഡിയാ അവാര്‍ഡ്

തോമസ് പി. ആന്റണി Published on 07 May, 2012
സുനില്‍ ട്രൈസ്‌ററാറിന് മാമിന്റെ  വിഷ്വല്‍ മീഡിയാ അവാര്‍ഡ്
വാഷിംഗ്ടണ്‍ : ടെലിവിഷന്‍ മാധ്യമ രംഗത്തെ കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കും, 6 മാസം മുന്‍പ് ആരംഭിച്ച പ്രവാസി മലയാളികളുടെ സ്വന്തം ചാനലായ മലയാളം ടെലിവിഷന്റെ ആവിഷ്‌കാരത്തില്‍ വഹിച്ച പങ്കും പരിഗണിച്ച് സുനില്‍ ട്രൈസ്റ്റാറിന് മലയാളി അസ്സോസിയേഷന്‍ ഓഫ് മെരിലാന്റ് (മാം) 'അച്ചീവ്‌മെന്റ് അവാര്‍ഡ് ഫോര്‍ ഇന്നവേഷന്‍ ഇന്‍ വിഷ്വല്‍ മീഡിയ' നല്‍കി ആദരിക്കാന്‍ തീരുമാനിച്ചതായി 'മാം' ചെയര്‍മാന്‍ ജോസഫ് പോത്തന്‍ അറിയിച്ചു.

ടെലിവിഷന്‍ രംഗത്തെ
സമഗ്ര സംഭാവനകളും, പ്രവാസികള്‍ക്കായി ആദ്യത്തെ മലയാളം ചാനല്‍ എന്ന സങ്കല്‍പത്തിന് പൂര്‍ണ്ണരൂപം നല്‍കുന്നതിനുള്ള ധൈര്യം കാണിച്ചതിനുമുള്ള പ്രതിഫലനമാണ് ഈ അവാര്‍ഡ്.

ഓഡിയോ/വിഷ്വല്‍ രംഗത്തെ 20 വര്‍ഷത്തെ പാരമ്പര്യമുള്ള സുനില്‍ നൂറുകണക്കിന് പരിപാടികളുടെ ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ചാനലിന്റെ അമേരിക്കയിലെ വളര്‍ച്ചയില്‍ പങ്കു വഹിച്ച സുനില്‍ ആയിരക്കണക്കിന് ടെലിവിഷന്‍ പരിപാടികള്‍ ഏഷ്യാനെറ്റിനു വേണ്ടി അമേരിക്കയില്‍ നിന്ന് തയ്യാറാക്കി.

മാധ്യമരംഗത്തു നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള സുനില്‍ 2008-ലും, 2010-ലും ഏഷ്യാനെറ്റിനു വേണ്ടി തയ്യാറാക്കിയിരുന്ന 'അമേരിക്ക ടുഡേ', 'യുസ് വീക്കിലി റൗണ്ടപ്' എന്നീ പരിപാടികള്‍ക്ക് 'ഫ്രെയിം' അവാര്‍ഡ് (ബെസ്റ്റ് ഫോറിന്‍ പ്രൊഡ്യൂസ്ഡ് പ്രോഗ്രാം) ലഭിച്ചിരുന്നു. 2010-ലെ അവാര്‍ഡ് തിരുവനന്തപുരത്ത് ടാഗോര്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തമന്ത്രി കോടിയേരി ബാലകൃഷ്ണനില്‍ നിന്ന് ഏറ്റുവാങ്ങി. കേരളാ കള്‍ച്ചറല്‍ ആന്‍ഡ് സിവിക് സെന്ററിന്റെ അച്ചീവ്‌മെന്റ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് ഫോര്‍ കോന്‍ട്രിബൂഷന്‍ ടു മാസ്സ് മീഡിയ അവാര്‍ഡ് 2006-ല്‍ ലഭിച്ചിരുന്നു.

ഫൊക്കാനാ, ഫോമാ എന്നീ കേന്ദ്ര മലയാളി സംഘടനകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ സുനിലിന് ലഭിച്ചിട്ടുണ്ട്.

ഏറ്റവും വലിയ അവാര്‍ഡ് അമേരിക്കയിലെ മലയാളികളുടെ പോസിറ്റീവ് ആയോ നെഗറ്റീവ് ആയോ ഉള്ള പ്രതികരണവും, ആത്മാര്‍ത്ഥമായ സഹകരണവുമാണെന്ന് താന്‍ വിശ്വസിക്കുന്നതായി സുനില്‍ പറഞ്ഞു.

സംഗീതത്തോടുള്ള താല്‍പര്യവും, ലൈവ് സൗണ്ട് ചെയ്യുന്നതിനുള്ള താല്‍പര്യവും ആണ് ഏറ്റവും പ്രിയകരം എന്ന് സുനില്‍ പറഞ്ഞു. മാവേലിക്കരയില്‍ ജനിച്ചു വളര്‍ന്ന സുനില്‍ ഇപ്പോള്‍ സഹധര്‍മ്മിണി ആന്‍സി വേണി, മകന്‍ ജിതിന്‍, മകള്‍ ജെലിണാ, മകന്‍ ജോനാഥാന്‍, അമ്മ അച്ചാമ്മ എന്നിവരോടൊപ്പം ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡില്‍ താമസിക്കുന്നു.
 
അമേരിക്കയിലെ ടെന്‍ഷന്‍ പിടിച്ച ജീവിതസാഹചര്യത്തിനിടയില്‍ മാധ്യമരംഗത്ത് പ്രത്യേകിച്ച് വിഷ്വല്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകിച്ച് മലയാളം ടെലിവിഷന്‍ പാര്‍ട്‌ണേഴ്‌സിനും, മറ്റെല്ലാ പ്രവര്‍ത്തകര്‍ക്കുമായി ഈ അവാര്‍ഡ് ആത്മാര്‍ത്ഥമായി സമര്‍പ്പിക്കുന്നു എന്നദ്ദേഹം എടുത്തു പറഞ്ഞു.

മലയാളി അസ്സോസിയേഷന്റെ എല്ലാ പ്രവര്‍ത്തകരോടും പ്രത്യേകിച്ച് ചെയര്‍മാന്‍ ശ്രീ. ജോസഫ് പോത്തന്‍, തോമസ് പി. ആന്റണി
എന്നിവരോടുള്ള നന്ദിയും പറഞ്ഞു. തങ്ങളെപ്പോലെയുള്ളവരെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ 'മാം' വഹിക്കുന്ന പങ്ക് വലുതാണെന്നും സുനില്‍ പറയുകയുണ്ടായി.

സുനില്‍ ട്രൈസ്‌ററാറിന് മാമിന്റെ  വിഷ്വല്‍ മീഡിയാ അവാര്‍ഡ്
സുനില്‍ ട്രൈസ്റ്റാര്‍
സുനില്‍ ട്രൈസ്‌ററാറിന് മാമിന്റെ  വിഷ്വല്‍ മീഡിയാ അവാര്‍ഡ്
'മാം' ചെയര്‍മാന്‍ ശ്രീ ജോസഫ് പോത്തന്‍
സുനില്‍ ട്രൈസ്‌ററാറിന് മാമിന്റെ  വിഷ്വല്‍ മീഡിയാ അവാര്‍ഡ്
മാം ലോഗോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക