സംഗീതസംവിധായക-ഗായകദമ്പതികള്‍ ആയ
ജെ.എം.രാജുവും ലതാ രാജുവും പങ്കെടുക്കുന്ന സംഗീതസായാഹ്നം 2011 ആഗസ്റ്റ് 13
ശനിയാഴ്ച വൈകീട്ട് 6.30ന് കരോള്‍ട്ടണിലുള്ള സെന്റ് ഇഗ്നേഷിയസ് പള്ളി
ആഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നു. ശ്രീരാഗ മ്യൂസിക്‌സ്, ഡാളസ് എന്ന
പേരിലുള്ള പ്രൊഫഷണല്‍ മ്യൂസിക് ട്രൂപ്പിലെ ഗായകരായ സ്റ്റാന്‍ലി, ചാര്‍ളി,
ഹരി, ബ്ലെസ്സി, സെല്‍വിന്‍ സ്റ്റാന്‍ലി എന്നിവരും ഈ സംഗീതസന്ധ്യയില്‍
പങ്കുചേരും. ഈ പരിപാടിയില്‍ പഴയതും പുതിയതുമായ സിനിമാ നാടകഗാനങ്ങളും
ക്രിസ്തീയ-ഹൈന്ദവ ഭക്തിഗാനങ്ങളും ആലപിക്കപ്പെടും.
ശ്രീ.ജെ.എം.രാജു “ഷെവലിയര്‍ മിഖായേല്‍” തുടങ്ങി ധാരാളം സിനിമകള്‍ക്കു സംഗീത
സംവിധാനം നിര്‍വഹിക്കുകയും "ഈ നാട്" മുതലായ ചിത്രങ്ങളിലെ ഗാനങ്ങള്‍
ആലപിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീമതി ലതാ രാജു മുന്‍കാല പിന്നണി
ഗായികയായിരുന്ന ശാന്ത പി.നായരുടെ മകള്‍ കൂടിയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 214-533-4674 ല്‍ ബന്ധപ്പെടാവുന്നതാണ്.