Image

എന്നെക്കാള്‍ സുന്ദരന്‍ വടിവേലുവാണെന്ന് സമ്മതിക്കുന്നു' ; പൊട്ടിചിരിപ്പിച്ച ചിത്രം പങ്കുവെച്ച് നയന്‍താര

Published on 10 October, 2019
എന്നെക്കാള്‍ സുന്ദരന്‍ വടിവേലുവാണെന്ന് സമ്മതിക്കുന്നു' ; പൊട്ടിചിരിപ്പിച്ച ചിത്രം പങ്കുവെച്ച് നയന്‍താര
തെന്നിന്ത്യന്‍ താര റാണിയാണ്  നയന്‍താര. അഭിനയത്തോടൊപ്പം ആരാധകരോടുളള പെരുമാറ്റവും താരത്തെ കൂടുതല്‍ പ്രിയങ്കരിയാക്കുന്നു. അടുത്തിടെ 'വോഗ് ഇന്ത്യ' മാഗസീന് വേണ്ടിയുളള താരത്തിന്റെ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗം  സ്യഷ്ടിച്ചിരുന്നു. ഇപ്പോള്‍ ഇതാ നയന്‍താരയെ പോലും ചിരിപ്പിക്കുന്ന ചിത്രമാണ് വൈറലായികൊണ്ടിരിക്കുന്നത്.

'വോഗ് ഇന്ത്യ'യുടെ ഫോട്ടോഷൂട്ടില്‍ എടുത്ത നയന്‍താരയുടെ ചിത്രത്തിന് മേല്‍ തമിഴ് ഹാസ്യനടന്‍ വടിവേലുവിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് താരം തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 'ഇത് ആര് ചെയ്ത ആണെങ്കിലും  അയാളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. എന്റെ പ്രിയതാരം വടിവേലുവിനെ വച്ച് ചിത്രം  ഫോട്ടോഷോപ്പ് ചെയ്തതില്‍ നന്ദിയുണ്ട്. എന്തായാലും എന്നെക്കാള്‍ ഭംഗി വടിവേലുവിനാണെന്ന് സമ്മതിക്കുന്നു'. എന്ന അടിക്കുറിപ്പോടെയാണ് താര റാണി ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക