Image

ജോളി കൂടുതല്‍ വ്യാജരേഖകള്‍ ചമച്ചുവെന്ന് കണ്ടെത്തല്‍; വ്യാജരേഖ താമരശേരി രൂപതാ വികാരി ജനറാളിന്റെ പേരില്‍

Published on 10 October, 2019
ജോളി കൂടുതല്‍ വ്യാജരേഖകള്‍ ചമച്ചുവെന്ന് കണ്ടെത്തല്‍; വ്യാജരേഖ താമരശേരി രൂപതാ വികാരി ജനറാളിന്റെ പേരില്‍


കോഴിക്കോട്: കുടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി കൂടുതല്‍ വ്യാജരേഖകള്‍ ചമച്ചുവെന്ന് കണ്ടെത്തല്‍. താമരശേരി രൂപത മുന്‍ വികാരി ജനറാളിന്റെ വ്യാജ കത്ത് ജോളി തയ്യാറാക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കോടഞ്ചേരി ഇടവകക്കാരനായ ഷാജുവിനെ വിവാഹം കഴിച്ച ശേഷം കുടത്തായി ഇടവകയില്‍ തന്റെ പേര് നിലനിര്‍ത്തുന്നതിനാണ് വ്യാജ കത്ത് തയ്യാറാക്കിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജോളിയെ കൂടത്തായി ഇടവകയില്‍ അംഗമാക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു വ്യാജ കത്തിലെ ഉള്ളടക്കം

ജോളിയടക്കം മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി. ഈ മാസം 16 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇവരെ വടകര റൂറല്‍ എസ്.പി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. പ്രതികളായ ജോളി ജോസഫ്, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പി. പ്രജുകുമാര്‍ എന്നിവരെ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് ചോദ്യം ചെയ്യുന്നത്. ചോദ്യാവലി നേരത്തെ തന്നെ പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ചോദ്യം ചെയ്യല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക