Image

സിസ്റ്റര്‍ സെഫി കന്യകയാണെന്നു സ്ഥാപിക്കാന്‍ സര്‍ജറി ചെയ്തുവെന്ന് ഡോക്ടര്‍

Published on 18 October, 2019
സിസ്റ്റര്‍ സെഫി കന്യകയാണെന്നു സ്ഥാപിക്കാന്‍ സര്‍ജറി ചെയ്തുവെന്ന് ഡോക്ടര്‍
തിരുവനന്തപുരം: കന്യകയാണെന്നു സ്ഥാപിക്കാന്‍ വേണ്ടി അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സര്‍ജറി ചെയ്തുവെന്ന് ഡോക്ടറുടെ മൊഴി. പ്രോസിക്യൂഷന്‍ 19-ാം സാക്ഷി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി ഡോക്ടര്‍ ഡോ. ലളിതാംബിക കരുണാകരനാണ് സി.ബി.ഐ കോടതിയില്‍ വിചാരണയ്ക്കിടെ മൊഴി നല്‍കിയത്.

സിസ്റ്റര്‍ സെഫിയെ 2008 നവംബര്‍ 19 നാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനക്ക് 2008 നവംബര്‍ 25 ന് വിധേയയാക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനെക്കോളജി ഡിപ്പാര്‍ട്‌മെന്റിന്റെ മേധാവിയായ ഡോ. ലളിതാംബിക കരുണാകരന്റെ നേതൃത്വത്തിലാണ് സിസ്റ്റര്‍ സെഫിയെ പരിശോധിച്ചത്. അപ്പോഴാണ് സിസ്റ്റര്‍ സെഫി ഹൈമെനോപ്ലാസ്റ്റി സര്‍ജറി ചെയ്തതായി കണ്ടുപിടിച്ചത്.

ഇതു സംബന്ധിച്ച് ഡോ. ലളിതാംബിക കരുണാകരന്‍ 2008 നവംബര്‍ 28 നു സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു. അഭയ കേസിന്റെ വിചാരണ ഒക്ടോബര്‍ 21 നു തുടരും. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക