Image

സൗദി ബസപകടം: ഇന്ത്യക്കാരനെ കണ്ടെത്താനായില്ല, ഭാര്യയ്ക്ക് ഗുരുതര പരിക്ക്

Published on 18 October, 2019
സൗദി ബസപകടം: ഇന്ത്യക്കാരനെ കണ്ടെത്താനായില്ല, ഭാര്യയ്ക്ക് ഗുരുതര പരിക്ക്
മദീന : സൗദിയില്‍ ഉംറ തീര്‍ഥാടകരുടെ ബസ് അപകടത്തില്‍പെട്ട് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 4 തീര്‍ഥാടകരില്‍ 3 പേര്‍ അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പരുക്കേറ്റവരില്‍ മഹാരാഷ്ട്ര സ്വദേശിയായ വനിതയുണ്ട്. ഇവരുടെ ഭര്‍ത്താവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടത്തില്‍ 35 പേര്‍ വെന്തു മരിച്ചിരുന്നു.

മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്കു പോകവേ ഹിജ്‌റ റോഡിലായിരുന്നു അപകടം. മദീനയില്‍നിന്നു 170 കിലോമീറ്റര്‍ അകലെ, ബുധനാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ച ബസ് മണ്ണുമാന്തി യന്ത്രത്തില്‍ ഇടിച്ച് തീപ്പിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. ഇവരില്‍ മലയാളികള്‍ ഇല്ലെന്നാണ് സൂചന.

ബംഗ്ലദേശ് പൗരന്‍ നടത്തുന്ന സിയാറ ഗ്രൂപ്പിന്‍റെ കീഴില്‍ തീര്‍ഥാടനത്തിനു പോയ വിവിധ രാജ്യക്കാരാണ് അപകടത്തില്‍പെട്ടത്. കൂടുതലും ബംഗ്ലദേശ്, ഇന്തൊനീഷ്യ പൗരന്മാരാണ്. ഗുരുതരമായി പരുക്കേറ്റ 3 പേര്‍ കിങ് ഫഹദ് ആശുപത്രിയിലും ഒരാള്‍ അല്‍ഹംന ആശുപത്രിയിലുമാണ്. ദുരന്തത്തില്‍പെട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ മദീന ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക