Image

ഭയം (കവിത: രേഖാ ഷാജി, മുംബൈ)

Published on 16 December, 2019
ഭയം (കവിത: രേഖാ ഷാജി, മുംബൈ)
കണ്മണിയാണവള്‍
കലകള്‍ക്ക്  കാല്‍ച്ചിലങ്കയണിയുന്നവള്‍
കാതര യാണവള്‍  വിരഹത്തിന്‍  വേദനയറിയുന്നവള്‍
നാളെകളെ നോക്കി നെടുവീര്‍പ്പിടുന്നൊരു സ്ത്രീ ജന്മം
ഭയമാണിവള്‍ക്കു
രാത്രിയുടെ ഏകാന്തയാമങ്ങളെ
ഭയമാണിവള്‍ക്കു
വിജനതയുടെ  ഏകാന്ത തീരങ്ങളെ
ഭയമാണിന്നവള്‍ക്ക്
കാടും  കാട്ടരുവിയും
ഭയമാണിന്നവള്‍ക്ക്
കനകത്തിന്‍കാവ്യ വിസ്മയങ്ങളേ
ഭയമാണിവള്‍ക്കെന്നും
വികാലമാം
വന്യഭാവങ്ങളെ
നാളെ തന്‍  നാരികള്‍ക്കു
ഭയരഹിത മാമൊരു
ദിനങ്ങള്‍ ഉണ്ടാകുമോ

അവള്‍കൊതിക്കുമാ
മഴവില്ലിന്‍  ചേതോഹര
ദിനങ്ങള്‍ വന്നീടുമോ?

ഭയം (കവിത: രേഖാ ഷാജി, മുംബൈ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക