Image

കെസിആര്‍എം നോര്‍ത് അമേരിക്കയുടെ ഇരുപത്തിമൂന്നാമത് ടെലികോണ്‍ഫെറന്‍സ് ജനുവരി 08, 2020ന്

ചാക്കോ കളരിക്കല്‍ Published on 06 January, 2020
കെസിആര്‍എം നോര്‍ത് അമേരിക്കയുടെ ഇരുപത്തിമൂന്നാമത് ടെലികോണ്‍ഫെറന്‍സ് ജനുവരി 08, 2020ന്
കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഇരുപത്തിമൂന്നാമത് ടെലികോണ്‍ഫെറന്‍സ് ജനുവരി 08, 2020 (January 08, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.
വിഷയം: 'ക്രിസ്ത്യന്‍ സ്വത്തുഭരണത്തിലെ അഴിമതികളും ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ട്രസ്റ്റ് ബില്ലും' വിഷയം അവതരിപ്പിക്കുന്നത്: അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ (AKCAAC) ചെയര്‍മാന്‍ അഡ്വ ബോറിസ് പോള്‍ (Adv Boris Paul) 
അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ (AKCAAC) ചെയര്‍മാന്‍ അഡ്വ ബോറിസ് പോള്‍ ഒരു നിയമ വിദഗ്ദ്ധനും അഭിഭാഷകനുമാണ്. കൊല്ലം രൂപതയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം ആ രൂപതയിലെ സാമ്പത്തിക അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന ഒരു വക്കീലാണ്.  അദ്ദേഹത്തിന്റെ നേതൃത്വത്തിലും ങഅഇഇഅആകയുടെ സഹകരണത്തോടെയുമാണ് നവംബര്‍ 27, 2019ല്‍ നടന്ന ചര്‍ച്ച് ട്രസ്റ്റ് ബില്‍ നിയമമാക്കന്‍ വേണ്ടിയുള്ള ഒന്നരലക്ഷത്തിനുമേല്‍ വിശ്വാസികള്‍ പങ്കെടുത്ത തിരുവനന്തപുരം സെക്രട്ടറിയേറ് മാര്‍ച്ചും ധര്‍ണയും വന്‍ വിജയമായത്.  ഒരു നിയമജ്ഞന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച് ട്രസ്റ്റ് ബില്ലിനെപ്പറ്റി പഠിച്ചിട്ടുള്ള അദ്ദേഹത്തില്‍നിന്നും ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്റെ ഗുണദോഷങ്ങളെ സംബന്ധിച്ചും അതിലെ കാണാപ്പുറങ്ങളെപ്പറ്റിയും വിശദമായ ഒരു വിശകലനം നമുക്ക് പ്രതീക്ഷിക്കാം. 

കൂടാതെ, ക്രിസ്ത്യന്‍ സഭകളുടെ സ്വത്തുഭരണത്തിനായി നിലവില്‍  സര്‍ക്കാര്‍ നിയമം നിര്‍മിച്ചിട്ടില്ല. അക്കാരണത്താല്‍ യാതൊരു നിയന്ത്രണവുമില്ലാതെ നിരവധി അഴിമതി കച്ചവടങ്ങളും പള്ളിസ്വത്തുക്കളുടെ ദുര്‍വിനയോഗവും സഭാനേതാക്കള്‍ നടത്തിക്കൊണ്ടാണിരിക്കുന്നത്. അതുസംബന്ധമായി കോടതികളില്‍ ധാരാളം കേസുകളും നടക്കുന്നുണ്ട്. ആ വിഷയത്തെ സംബന്ധിച്ചും അഡ്വ ബോറിസ് പോളിന് നമ്മോട് സംസാരിക്കാനുണ്ടാകും.

ക്രിസ്ത്യന്‍ സഭകളൊഴിച്ച് മറ്റ് മതവിഭാഗങ്ങളുടെ പൊതുസ്വത്ത് ഇന്ത്യന്‍ നിയമത്തില്‍ അധിഷ്ഠിതമായാണ് ഭരിക്കപ്പെടുന്നത്. ഹിന്ദുക്കള്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമവും മുസ്ലീങ്ങള്‍ക്ക് വഖഫ് നിയമവും സിഖുകാര്‍ക്ക് ഗുരുദ്വാര നിയമവും നിലവിലുണ്ട്. ഇന്ത്യന്‍ ഭരണഘടന സര്‍ക്കാരിനെ ചുമതലപ്പെടുത്തിയതിന്റെ വെളിച്ചത്തിലാണ് മതസംബന്ധമായ സ്വത്തുഭരിക്കാന്‍ ഹിന്ദുമുസ്ലിംസിഖു നിയമങ്ങള്‍ സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്. എന്നാല്‍ ആ സര്‍ക്കാര്‍ ഇന്നും ക്രിസ്ത്യന്‍ സഭകളോടു മാത്രം മതവിവേചനം പുലര്‍ത്തുകയാണ്. ആ പോരായ്മ നികത്തുന്നതിനും െ്രെകസ്തവ സമുദായത്തിലെ ഓരോ വ്യക്തികളുടെയും അവകാശ സംരക്ഷണത്തിനും കൂടിയാണ് ക്രിസ്ത്യന്‍ സഭകള്‍ക്കും അവരുടെ സ്വത്തു ഭരിക്കാന്‍ നിയമം ഉണ്ടാക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ സ്വത്തുക്കള്‍ ജനാധിപത്യപരമായും സുതാര്യമായുമാണ് ഭരിക്കപ്പെടുന്നത് എന്ന് ആ നിയമത്തിലൂടെ ഉറപ്പുവരുത്താന്‍ സാധിക്കും. മേല്‍സൂചിപ്പിച്ച കാരണങ്ങളുടെ വെളിച്ചത്തിലാണ് െ്രെകസ്തവരുടെ സ്വത്തുഭരിക്കാന്‍ രാഷ്ട്രനിയമം ഒരാവശ്യമായിക്കണ്ട് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമ പരിഷ്‌കരണ കമ്മീഷന്‍ കേരള സര്‍ക്കാരിനോട് ചര്‍ച്ച് ട്രസ്റ്റ് ബില്‍, 2009 ശുപാര്‍ശ ചെയ്തത്. ചര്‍ച്ച് ട്രസ്റ്റ് ബില്ലിനെ സംബന്ധിച്ച് കൂടുതല്‍ പഠിക്കുന്നതിനും നാം സ്വീകരിക്കുന്ന നിലപാടിന്റെ ആധികാരികതക്കും ജനുവരി 08, 2020ലെ സംവാദം സഹായകമാകുമെന്ന് കരുതുന്നു.

അവതരണത്തിനുശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. 
പിന്നീടുള്ള ചര്‍ച്ചയിലും പങ്കെടുക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.
ടെലികോണ്‍ഫെറന്‍സ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ജനുവരി 08, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George 
The number to call: 1-605-472-5785; Access Code: 959248# 
Please see your time zone and enter the teleconference accordingly.

കെസിആര്‍എം നോര്‍ത് അമേരിക്കയുടെ ഇരുപത്തിമൂന്നാമത് ടെലികോണ്‍ഫെറന്‍സ് ജനുവരി 08, 2020ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക