വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് താരമാണ് രണ്‍വീര്‍ സിങ്. രണ്‍വീറിന്റെ പരീക്ഷണങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടിക്കൊടുക്കാറുമുണ്ട്. ഇപ്പോഴിതാ രണ്‍വീറും വസ്ത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.
കഴിഞ്ഞ ദിവസത്തെ രണ്‍വീറിന്റെ എയര്‍പോര്‍ട്ട് ലുക്കും അദ്ദേഹം ധരിച്ച ജാക്കറ്റുമാണ് വൈറലായിരിക്കുന്നത്. പ്രേക്ഷകരുടെ ശ്രദ്ധമുഴുവന്‍ താരം ധരിച്ച ജാക്കറ്റിലേക്കായിരുന്നു. അതില്‍ പ്രിന്റ് ചെയ്തിരിക്കുന്ന മുഖം ആരുടേത് എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.