Image

ഒമര്‍ അബ്ദുള്ള വീട്ടുതടങ്കലില്‍ തന്നെ തുടരും; കേന്ദ്രമന്ത്രിമാരുടെ പ്രതിനിധി സംഘം കശ്മീര്‍ സന്ദര്‍ശിക്കും

Published on 15 January, 2020
ഒമര്‍ അബ്ദുള്ള വീട്ടുതടങ്കലില്‍ തന്നെ തുടരും; കേന്ദ്രമന്ത്രിമാരുടെ പ്രതിനിധി സംഘം കശ്മീര്‍ സന്ദര്‍ശിക്കും

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍നിന്ന് മറ്റൊരു സര്‍ക്കാര് കെട്ടിടത്തിലേക്ക് മാറ്റും. ഗുപ്കര്‍ റോഡിലെ സര്‍ക്കാര്‍ വസതിയിലേക്കാണ് അദ്ദേഹത്തെ മാറ്റുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അദ്ദേഹം വീട്ടുതടങ്കലില്‍ തുടരും. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്രാന്‍സ്പോര്‍ട് ലെയ്നിലുള്ള അതിഥി മന്ദിരത്തില്‍ വീട്ടുതടങ്കലില്‍ തുടരും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരിയില്‍ നടത്താനിരിക്കുന്ന ഇന്ത്യാ സന്ദര്‍ശനം അടക്കമുള്ളവയുടെ പശ്ചാത്തലത്തിലാണ് ഒമര്‍ അബ്ദുള്ളയെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രമന്ത്രിമാരുടെ പ്രതിനിധി സംഘവും കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്.

കശ്മീര്‍ പുനഃസംഘടനയ്ക്ക് ശേഷം ആദ്യമായി കേന്ദ്ര മന്ത്രിതല സംഘം ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനെത്തുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജനുവരി അവസാനത്തോടെയാണ് മന്ത്രിമാരുടെ പ്രത്യേക സംഘം സന്ദര്‍ശനം നടത്തുക. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ആദ്യ കേന്ദ്രസംഘം ഇവിടേക്ക് സന്ദര്‍ശനത്തിനെത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക