കൊല്ലം: തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രി എ.സി മൊയ്തീനെ ഗവര്‍ണര്‍ നേരിട്ട് വിസമ്മതം അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിലെ അനിഷ്ടവും ഗവര്‍ണര്‍ സൂചിപ്പിച്ചു. പ്രമേയംപോലെ ഇതും നിയമസഭ കൂടി പാസാക്കിയാല്‍ പോരേയെന്ന് ഗവര്‍ണര്‍ ആരാഞ്ഞു.
സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍ പ്രതികരിച്ചു.