Image

കാലിത്തീറ്റ കേസ്: ലാലു പ്രസാദ് യാദവിനെ കോടതിയില്‍ ഹാജരാക്കി

Published on 16 January, 2020
കാലിത്തീറ്റ കേസ്: ലാലു പ്രസാദ് യാദവിനെ കോടതിയില്‍ ഹാജരാക്കി

റാഞ്ചി : കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാക്കി. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യാദവിനെ കനത്ത പൊലീസ് സുരക്ഷയിലാണ് കോടതിയിലെത്തിച്ചത്.


1990 - 97 കാലഘട്ടത്തില്‍ ലാലു പ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രി ആയിരിക്കെ മൃഗ സംരക്ഷണ വകുപ്പില്‍ നിന്നും 1000 കോടി രൂപ തട്ടിപ്പ് നടത്തിയ സംഭവമാണ് കുപ്രസിദ്ധമായ കാലിത്തീറ്റ കുംഭകോണം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ആറ് കേസുകളില്‍ നാലെണ്ണത്തിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചി സിബിഐ കോടതി കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക