നടന് സിദ്ദിഖിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയതായിരുന്നു താരങ്ങള്‍. ആര്‍ക്കും മറക്കാനാകാത്ത സുന്ദരനിമിഷങ്ങള്‍ നല്കിയ ഒരു രാത്രിയായിരുന്നു അതെന്ന് സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചൂ. സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രേത്യേകതകള്‍ ഒന്നും ഉണ്ടായിരുന്നില്ല, എങ്കില്‍ പോലും എന്റെ ക്ഷെണം സ്വീകരിച്ച് എന്റെ സഹപ്രവര്‍ത്തകരായ മമ്മൂക്ക, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദന്, ജയസൂര്യ, ചാക്കോച്ചന് ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി..
ഞങ്ങള്‍ക്കെല്ലാവര്‍ക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു.. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങള്‍ പിരിഞ്ഞു...
വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം.. ഇനിയും ഇതില്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ ക്ഷെണിക്കണം, നമ്മുക്കെല്ലാവര്‍ക്കും ഇതുപോലെ ഇടക്കിടക്ക് സൗഹ്രദപരമായ കൂടിച്ചേരലുകള്‍ ഉണ്ടാവണം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ പിരിഞ്ഞു