Image

ഇന്ത്യ എന്താണെന്നു ബി.ജെ.പിക്കു മനസിലാകുന്നില്ല: വി.ടി. ബല്‍റാം എം.എല്‍.എ

Published on 03 February, 2020
ഇന്ത്യ എന്താണെന്നു ബി.ജെ.പിക്കു മനസിലാകുന്നില്ല: വി.ടി. ബല്‍റാം എം.എല്‍.എ
ന്യൂയോര്‍ക്ക്: ഇന്ത്യ എന്ന ആശയം ബി.ജെ.പിക്കാര്‍ക്ക് മനസ്സിലാകുന്നില്ല. അതിനാല്‍ അവര്‍ക്കത് സംരക്ഷിക്കാനുമാകുന്നില്ല- കോണ്‍ഗ്രസിന്റെ യുവ പ്രതീക്ഷ വി.ടി. ബല്‍റാം എംഎല്‍എ പറഞ്ഞു. വെസ്റ്റ് ചെസ്റ്ററില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ വച്ച് ഷൈനി ഷാജന്‍ ചെയര്‍ ആയ വനിതാ ഫോറത്തിന്റെ ഉദ്ഘാടനവും ബല്‍റാം നിര്‍വഹിച്ചു.

അമേരിക്കയിലെ തന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിതെന്നു ബല്‍റാം പറഞ്ഞു. എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഭരണഘടന വെല്ലുവിളി നേരിടുന്നു. ഏതുതരം രാജ്യമാണ് വേണ്ടതെന്ന് ഭരണഘടന നിര്‍വചിച്ചിരിക്കുന്നു. അതാണ് നമ്മുടെ വേദപുസ്തകം.

ഇന്ത്യ എന്നത് ഭൂപടത്തിലെ ഒരു പ്രദേശം മാത്രമല്ല. അതൊരാശയമാണ്. ബഹുസ്വരത ഉള്‍ക്കൊള്ളുന്ന മാനസികാവസ്ഥയാണ് ഇന്ത്യ. ആ മാനസികാവസ്ഥയുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ആ ആശയം ഉരുത്തിരിഞ്ഞത് സ്വാതന്ത്ര്യ സമരത്തിലാണ്. കോണ്‍ഗ്രസ് പതാകയ്ക്കു കീഴിലാണ് ജനം അണിനിരന്നത്.ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉള്ളതാണ് കോണ്‍ഗ്രസ്.

കേരളം പോലും അന്ന് മൂന്നു രാജ്യമായിരുന്നു. 550-ല്‍പ്പരം നാട്ടുരാജ്യങ്ങള്‍. പക്ഷെ നാം എല്ലാം ഒന്നാണെന്ന ബോധ്യം നല്‍കിയത് കോണ്‍ഗ്രസാണ്.

അന്നു സ്വാതന്ത്ര്യസമരത്തില്‍ ചേരാതെയും മാപ്പെഴുതി നല്‍കുകയുമൊക്കെ ചെയ്തവര്‍ക്ക് ഇന്ത്യ എന്താണെന്നു മനസിലാകുന്നില്ല. അവര്‍ പഠിച്ചത് മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലാനാണ്.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്നവര്‍ പറയുന്നതിനു വലിയ അര്‍ത്ഥമുണ്ട്. അതിനായി വലിയ ഫണ്ടിംഗ് നടക്കുന്നത്അമേരിക്കയില്‍ നിന്നാണ്. ഐ.എന്‍.ഒ.സി അതറിഞ്ഞ് പെരുമാറണം.

ഏതു ചെകുത്താന്റേയും കൂട്ടുചേര്‍ന്നു കോണ്‍ഗ്രസിനെതിരേ പ്രവര്‍ത്തിക്കുമെന്നു കമ്യൂണിസ്റ്റുകള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ചെകുത്താന്‍ പിടിച്ചാല്‍ കിട്ടാത്തപോലെ വളര്‍ന്നു പോയി. ആ തിരിച്ചറിവ് കമ്യൂണിസ്റ്റുകള്‍ക്ക് ഉണ്ടാകട്ടെ.

കോണ്‍ഗ്രസിന്റെ ഭരണം മാറ്റുന്നതില്‍ പ്രശ്നമില്ല. അതാണല്ലോ ജനാധിപത്യം. എന്നാല്‍ നമ്മുടെ മൂല്യങ്ങള്‍ ഇല്ലാതാകണമെന്നാണ് കോണ്‍ഗ്രസ് മുക്തം എന്നു പറയുമ്പോള്‍ ഉന്നമിടുന്നത്. ഇന്ത്യ ചിലരുടേത് മാത്രമാണെന്നും മറ്റുള്ളവര്‍ക്ക് ഇവിടെ സ്ഥാനമില്ല എന്നും പറയുമ്പോള്‍ കുറെ പേരില്‍ ആപത് ഭീതിയുണ്ടാകുന്നു.

രാജ്യം സാമ്പത്തിക തകര്‍ച്ചയിലാണ്. പുതിയ ബജറ്റില്‍ കാര്യമായി ഒന്നുമില്ല. തൊഴിലില്ലായ്മ 45 വര്‍ഷത്തിലെ ഏറ്റവും താഴെ നില്‍ക്കുന്നു. കര്‍ഷക ആത്മഹത്യ കൂടി. ഇതില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നത്. കോണ്‍ഗ്രസ് ഉള്ളതുകൊണ്ട് നാം സെക്കുലറായി നിലകൊണ്ടു. മതം ഒന്നിനും മാനദണ്ഡമല്ല. പൗരത്വബില്‍ കൊണ്ട് കാര്യങ്ങള്‍ തീരുന്നില്ല. അവര്‍ പുതിയതുമായി വരും.

വിവേചനമാണ് വംശഹത്യയ്ക്ക് തുടക്കമിടുക. ഹിറ്റ്ലറുടെ ആരംഭകാലത്ത് യഹൂദര്‍ക്ക് നേരേ വിവേചനം തുടങ്ങി. ഇവിടെ ഇരിക്കരുത്, യഹൂദര്‍ക്ക് പ്രവേശനമില്ല എന്നിങ്ങനെ ബോര്‍ഡുകള്‍ ഉയര്‍ന്നു. അന്ന് ഒമ്പത് മില്യന്‍ ഉണ്ടായിരുന്ന യഹൂദരില്‍ 6 മില്യന്‍ ആണ് വംശഹത്യയില്‍ ഇല്ലാതായത്.

1932 ല്‍ ഹിറ്റ്ലര്‍ ഹിറ്റ്ലര്‍ അധികാരത്തില്‍ വരുമ്പോള്‍ 37.4 ശതമാനം വോട്ട് കിട്ടി. 2019-ല്‍ മോഡിക്ക് കിട്ടിയതും 37.4 ശതമാനം വോട്ട്. ഹിറ്റ്ലര്‍ ഇന്ത്യയില്‍ പുനര്‍ജനിച്ചു എന്നാണ് ചില ജര്‍മ്മന്‍ പത്രങ്ങള്‍ എഴുതിയത്.

രാജ്യമാകെ വെറുപ്പ് നിറഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് പതിനൊന്നാം ക്ലാസുകാരന്‍ തോക്കുമായി പ്രകടനക്കാരെ വെടിവെച്ചത്.

കേരളത്തിലും വലിയ മാറ്റമില്ല. ഇന്നലെ വരെ ഉന്നത സ്ഥാനത്തിരുന്നയാള്‍ പിറ്റേന്നു വിഷം വമിക്കുന്നത് നാം കാണുന്നു.

കോണ്‍ഗ്രസ് തിരിച്ചു വരുക തന്നെ ചെയ്യും. അതിനു അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സഹായിക്കണം. പൗരത്വ ബില്ലിനെതിരേ സമരം നയിക്കുന്നത് കോണ്‍ഗ്രസാണ്. ചില പ്രസ്താവനയൊക്കെ നടത്തി ഇടതുമുന്നണി ഫലത്തില്‍ പിന്‍വാങ്ങിയിരിക്കുന്നു- ബല്‍റാം പറഞ്ഞു.

സ്വാഗതം പറഞ്ഞ ഐ.എന്‍.ഒസി. ന്യു യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ റിപ്പബ്ലിക്ക് ദിനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായിട്ട് ഏഴ്പതിറ്റാണ്ട് പിന്നിട്ടിരിക്കയാണ്. റിപ്പബ്ലിക്കില്‍ പരമാധികാരം ജനങ്ങള്‍ക്കാണ്. വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട്് ഭരണം നിര്‍വ്വഹിക്കാനായി രാഷ്ട്രത്തലവനെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സമ്പ്രദായമാണ് ഇത്.

രാഷ്ട്രത്തലവനായി പ്രസിഡന്റിനേയും, ഭരണത്തലവനായി പ്രധാനമന്ത്രിയേയും ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്നതിനാലാണ്, ഇന്ത്യ ഒരു ജനകീയ ജനാധിപത്യ റിപ്പബ്ലിക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

ഇന്ത്യഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലനില്‍ക്കുന്നതില്‍ നമുക്ക് അഭിമാനിയ്ക്കാം. ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കുവാന്‍ നിലനിര്‍ത്തുവാന്‍ കോണ്‍ഗ്രസ്സിന്റെ സംഭാവന ചെറുതായി കാണാന്‍ നമുക്ക് കഴിയില്ല.

ഇന്ത്യ ഏകത്വത്തിന്റെ പ്രതീകമാണ്. വിഭിന്ന ഭാഷകള്‍ സംസാരിക്കുന്നവര്‍, കാഴ്ചയില്‍ വ്യത്യസ്തര്‍, പല മതങ്ങള്‍, ആചാരങ്ങള്‍, സംസ്‌ക്കാരം, അനുഷ്ഠാനങ്ങള്‍ ഇവരെയെല്ലാം ഒന്നിപ്പിക്കുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യ.

എന്നാല്‍ ഇന്ന് ഭരിക്കുന്നവര്‍ ഭാരതത്തിന്റെ ദേശീയതയുടേയും, മതനിരപേക്ഷതയുടേയും, അഖണ്ഡതയുടെയും, കടക്കല്‍ കത്തി വെയ്ക്കുന്ന രീതിയിലാണ് ഭരണം നടത്തുന്നത്. വലിയൊരു ആപത്തിലേക്കാണ് നമ്മള്‍ പോകുന്നത്. ഇന്നത്തെ ഭരണ നേതൃത്വത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അല്പത്വവും മൂല്യശോഷണവുമോര്‍ത്തു ഇന്‍ഡ്യ ലജ്ജിക്കുന്നു.

മറ്റൊരു മഹാത്മഗാന്ധി ആകുവാന്‍ ചിലര്‍ ശ്രമിക്കുന്നു. മഹാത്മഗാന്ധിയുടെ ഘാതകനെ വീര പുരുഷനായി പൂജിക്കുന്ന ഇതിലും വലിയ അധഃപതനം എന്താണുള്ളത്-- ജോയി ഇട്ടന്‍ ചോദിച്ചു.

നാഷണല്‍ ഐ.എന്‍.ഒ.സി കേരളാ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസിന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയും നേതൃത്വവും നല്കി എന്നു ചൂണ്ടിക്കാട്ടി. സമാധാനപൂര്‍ണ്ണമായ ജനാധിപത്യ മാര്‍ഗ്ഗങ്ങള്‍ വര്‍ണ്ണ വിവേചനങ്ങള്‍ക്കതീതമായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് ശ്രീനാരായണഗുരുവും മഹാത്മഗാന്ധിയും ലോകത്തിന് നല്‍കിയ സന്ദേശം ഇന്ന് ലോകജനതയുടെ വീക്ഷണത്തില്‍ വരുത്തിയ മാറ്റം നാളത്തെ ഏകലോക വ്യവസ്ഥിതിക്കുള്ള ശക്തമായ മുന്നേറ്റത്തിന് വഴിതെളിക്കും.

സമ്പത്ത്, പൊതുവിദ്യാഭ്യാസം വൈദ്യശാസ്ത്രം, രാഷ്ട്രീയ ഭരണപങ്കാളിത്വം എന്നിവയില്‍ അഭിമാനപൂര്‍ണ്ണമായ നേട്ടങ്ങളാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ പ്രവാസി ഇന്ത്യക്കാര്‍ കൈവരിച്ചത്. ഇത് ഓരോ വ്യക്തിയുടെയും, കുടുംബത്തിന്റെയും, സാമൂഹ്യ കെട്ടുറപ്പിന്റെ ഫലമായി കൈവരിച്ചവയാണ്. ലോകം സാമ്പത്തികമാന്ദ്യതയെ നേരിട്ടപ്പോള്‍ ഭാരതീയര്‍ പുരോഗതിയുടെ പാതയില്‍ നിന്നും വ്യതിചലിക്കാതിരുന്നത് കോണ്‍ഗ്രസിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായാണ്. ഐ.എന്‍.ഒ.സി അമേരിക്കയില്‍ വളരെ ശക്തമായ രാഷ്ട്രീയപ്രാധാന്യം നേടിവരുന്നു-അദ്ധേഹം ചൂണ്ടിക്കാട്ടി.

വനിതാ ഫോറത്തിന്റെപ്രസിഡന്റ് ആയ ഷൈനി ഷാജനെ ഖദര്‍ ഷാള്‍ അണിയിച്ചു ബല്‍റാം ഫോറത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫോറം വൈസ് പ്രസിഡന്റ് രാധാ നായര്‍, സെക്രട്ടറി ലീന ആലപ്പാട്ട്, ജോയിന്റ് സെക്രട്ടറി ജ്യോതി പീറ്റര്‍, ട്രഷറര്‍ഷീല ജോസഫ് കമ്മിറ്റി മെംബേര്‍സ് ആയ ലൈസി അലക്സ്, ജയാ കുര്യന്‍, ജിഷ അരുണ്‍, ഏലമ്മ രാജ്, അമ്പിളി ബിപിന്‍, ജെസ്സി ആന്റോ, മേരികുട്ടി ജോര്‍ജ്എന്നിവരാണ്.

നാഷണല്‍ ഐ.എന്‍.ഒ.സി കേരളാ പ്രസിഡന്റ് ജോബി ജോര്‍ജ്, ട്രഷറര്‍ സജി എബ്രഹാം, റവ. ഡോ. വര്‍ഗീസ് എബ്രഹാം (നാഷണല്‍ ട്രഷര്‍), ചാക്കോ കൊയിക്കലെത്തു (റീജ. വൈസ് പ്രസിഡന്റ്), ജനറല്‍ കണ്‍വീനര്‍മാരായ വര്‍ഗിസ് ജോസഫ്, ലൈസി അലക്സ്,ഗണേഷ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാട്യമുദ്ര സ്‌കൂള്‍ അവതരിപ്പിച്ച കളാപരിപാടികളും നടന്നു. ഗായിക സാറ പീറ്ററിനെ ബല്‍റാം ഷാള്‍ അണിയിച്ച് അഭിനന്ദിച്ചു. റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഡലിഗേറ്റായി മല്‍സരിക്കുന്നഅറ്റോര്‍ണി ഷീല ജോര്‍ജ് സംസാരിച്ചു

ശ്രീകുമാര്‍ ഉണ്ണീത്താന്‍ സ്വാഗതവും ഗണേഷ് നായര്‍ നന്ദിയും പറഞ്ഞു. ലൈസി അലക്‌സ് ആയിരുന്നു എംസി.

Join WhatsApp News
Vayanakkaran 2020-02-03 14:12:35
ഇന്ത്യ എന്താണെന്ന് ഈ ഫോട്ടോയിൽ കാണുന്ന എല്ലാവർക്കും മനസ്സിലായി കാണുമെന്ന് കരുതുന്നു.
ഇതാണ് ഇന്ത്യ, ഇതാണ് ഇന്ത്യ 2020-02-03 15:24:08
ഇ പടത്തിനു എന്താണ് കുറവ്, ഇതിൽ ഇന്ത്യയിൽ ഉള്ളത് എല്ലാം ഉണ്ട്, മലകൾ, പാടങ്ങൾ, നദികൾ,തോടുകൾ, തരിശു ഭൂമി, മൊട്ട കുന്നുകൾ, വിഷുപ്പുകൂനകൾ, ആരാധന ആലയങ്ങൾ, ദേവികൾ, ദേവന്മാർ എന്ന് കരുതുന്നവർ. അതേ ഇതാണ് ഇന്ത്യ, ഇതാണ് ഇന്ത്യ
VJ Kumr 2020-02-03 18:31:18
The BLIND SUPPORTERS must read the below too: അണയാന്‍ നേരം ആളിക്കത്തും; യുഡിഎഫ് തകര്‍ന്നടിയും ചരിത്രത്തിലെ കറുത്ത ദിനമായി ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം. ഗവര്‍ണറെ നിയമ സഭയ്ക്കുള്ളില്‍ തടയുന്ന സംഭവം ആദ്യത്തേതാണ്. ഗവര്‍ണര്‍ക്കൊപ്പം മുഖ്യമന്ത്രിയേയും സ്പീക്കറെയും തടഞ്ഞു നിര്‍ത്തി ബഹളം വെച്ച പ്രതിപക്ഷ അംഗങ്ങളെ ബലം പ്രയോഗിച്ച് നീക്കേണ്ടി വന്നു. 10 മിനിറ്റോളമാണ് ഗവര്‍ണറുടെ വഴിമുടക്കിയത്. മുഷ്ടി ചുരുട്ടിയും പ്ലക്കാട് ഉയര്‍ത്തിപ്പിടിച്ചും ആഭാസം കാണിക്കുകയായിരുന്നു. Read more: https://www.janmabhumidaily.com/news/ it-will-burn-late-in-the-day-the-udf-will-collapse21171.html
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക