Image

സൂപ്പര്‍താരത്തില്‍ നിന്നും സൂപ്പര്‍ നടനിലേക്ക് ; പൃഥ്വിരാജിനെ കുറിച്ച് മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Published on 09 February, 2020
സൂപ്പര്‍താരത്തില്‍ നിന്നും സൂപ്പര്‍ നടനിലേക്ക് ; പൃഥ്വിരാജിനെ കുറിച്ച് മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ച് വാചാലനായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. പ്രശസ്ത ചലച്ചിത്രകാരന്‍ സച്ചി തിരക്കഥയെഴുതി സംവിധാനം എന്ന ചിത്രത്തില്‍ പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. പൃഥ്വിരാജ് മികച്ച പ്രകടനമാണ് ചിത്രത്തില്‍ ഹൈലൈറ്റ് ആയി എല്ലാ പ്രേക്ഷകരും എടുത്തു പറയുന്നത്. 

Prithviraj Sukumaran – The man who is revving up to be a game changer.....സൂപ്പര്‍ താരത്തില്‍ നിന്നും സൂപ്പര്‍ നടനിലേയ്ക്ക് ഇയാള്‍ നടന്നു തീര്‍ക്കാന്‍ പോകുന്ന വഴികളില്‍ നിശ്ചയമായും ഒരുപാട് അത്ഭുതങ്ങള്‍ ഇനിയും നമ്മെ കാത്തിരിക്കുന്നുവെന്നാണ് പൃഥ്വിരാജിനെ കുറിച്ച് മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തന്റെ അഭിനയ ശേഷി കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള പൃഥ്വിരാജ് മലയാളത്തില്‍ ഇനിയും വലിയ അത്ഭുതങ്ങള്‍ തീര്‍ക്കുമെന്നും മിഥുന്‍ പറയുന്നു. എല്ലാ പൃഥ്വിരാജ് ചിത്രങ്ങള്‍ക്കും ഉള്ള മിനിമം ഗ്യാരണ്ടി അയ്യപ്പനും കോശിയും എന്ന സിനിമ നല്‍കുന്നുണ്ട്. അതിലുപരിയായി പൃഥ്വിരാജ് എന്ന നടനിലെ അതിമനോഹരമായ പ്രകടനമാണ് എല്ലാ പ്രേക്ഷകരെയും രസിപ്പിച്ചത്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന നിരവധി ചിത്രങ്ങളാണ് വരുംനാളുകളില്‍ മലയാളത്തില്‍ വരാന്‍ പോകുന്നത്. അതില്‍ ആടുജീവിതം, കാളിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാന്‍ എത്തിക്കാന്‍ പോകുന്ന സിനിമകളാണ്. ചിത്രത്തിലെ മറ്റു അണിയറ വിശേഷങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ക്ക് വളരെ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക