Image

ദൈവനാമം പറഞ്ഞ് പുറകില്‍ നിന്ന് കുത്തുന്നവരെ അധികം താമസിക്കാതെ സിനിമാ ലോകം തിരിച്ചറിയും ;വെളിപ്പെടുത്തലുമായി മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പിളളി

Published on 10 February, 2020
ദൈവനാമം പറഞ്ഞ് പുറകില്‍ നിന്ന് കുത്തുന്നവരെ അധികം താമസിക്കാതെ സിനിമാ ലോകം തിരിച്ചറിയും ;വെളിപ്പെടുത്തലുമായി മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പിളളി

സൂപ്പര്‍താരം മമ്മൂട്ടിയെ നായകനാക്കി തീയേറ്ററുകളില്‍ വിജയം കൊടിപാറിച്ച പ്രേക്ഷകരുടെ പ്രിയ ചിത്രമായിരുന്നു മാമാങ്കം. ആരാധകരും പ്രേക്ഷകരും ഒരേപോലെ കാത്തിരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത് വേണു കുന്നപ്പിളളി നിര്‍മ്മിച്ച ചിത്രം നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍, പ്രാചി ടെഹ്ലാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരനിരുന്നു സോഷ്യല്‍ മീഡിയ വഴി വലിയ രീതിയില്‍ ചിത്രത്തിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ എല്ലാം കാറ്റില്‍പറത്തികൊണ്ടാണ് ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിക്കുകയും ചെയ്തു. സിനിമയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിളളി ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടക്കം തന്നെ വൈറലായിരിക്കുകയാണ്.


മാമാങ്കം റിലീസ് ആയി 2 മാസങ്ങളായി. ഇപ്പോഴും ചില തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. ആമസോണിലും വന്നുകഴിഞ്ഞു. ഡീഗ്രെയ്ഡിന്റെ പല അവസ്ഥകളും നേരിട്ട് മനസിലാക്കി. എങ്ങിനെ അതിനെ ഒരു പരിധി വരെ പ്രതിരോധിക്കാമെന്നും കണ്ടു. സിനിമയിലെ ക്രിമിനലുകളാണ് ഇതിന് പുറകിലെന്ന് പച്ചയായ സത്യമാണ്.


പല രീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വെച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ ഓപ്പറേഷന്‍. സിനിമയുടെ യഥാര്‍ത്ഥ ബജറ്റ് എത്രയാണെന്നോ പ്രീ സെയ്ല്‍സ് ആന്‍ഡ് പോസ്റ്റ് സെയ്ല്‍സ് കൂടി ഏന്ത് കിട്ടിയെന്നോ യഥാര്‍ത്ഥ വേള്‍ഡ് വൈഡ് കളക്ഷന്‍ എത്രയാണെന്നോ അറിയാതെ നഷ്ടത്തിന്റെ പുറകെ പോകുന്ന അല്‍പ്പന്‍മാരോട് പുച്ഛം മാത്രം


ദൈവനാമം പറഞ്ഞ് പുറകില്‍ നിന്ന് കുത്തുന്നവരെ അധികം താമസിയാതെ സിനിമാ ലോകം തിരിച്ചറിയും. മാമാങ്കത്തിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഫാന്‍സ്‌കാരോടും പല രീതിയില്‍ പിന്തുണച്ച നല്ലവരായ പ്രേക്ഷകരോടും എന്നം കടപ്പെട്ടിരിക്കുന്നു. അടുത്ത സിനിമയുമായി ഉടന്‍, വേണു കുന്നപ്പിളളി ഫേസ്ബുക്കില്‍ കുറിച്ചു.അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക