Image

ബലാത്സംഗത്തിന്‌ ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ വെടിവച്ച്‌ കൊന്നു

Published on 12 February, 2020
ബലാത്സംഗത്തിന്‌ ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ വെടിവച്ച്‌ കൊന്നു

ന്യൂഡല്‍ഹി: ബലാത്സംഗത്തിന്‌ ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ വെടിവച്ച്‌ കൊന്നു. ഡല്‍ഹി നോര്‍ത്ത്‌ കൊത്ത്‌വാലിയിലെ തിലക്‌ നഗറിലാണ്‌ സംഭവം. തിങ്കളാഴ്‌ച രാത്രിയാണ്‌ സംഭവം അരങ്ങേറിയത്‌. 

കേസിലെ പ്രതി തന്നെയാണ്‌ പെണ്‍കുട്ടിയുടെ അച്ഛന്‌ നേരെ വെടിയുതിര്‍ത്തത്‌ എന്നാണ്‌ പ്രാഥമിക നിഗമനം.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ്‌ പെണ്‍കുട്ടി ബലാത്സംഗത്തിന്‌ ഇരയായത്‌. തന്നെ പീഡിപ്പിച്ച ആസ്‌മാന്‍ ഉപാദ്ധ്യായയ്‌ക്ക്‌ എതിരായി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഉപാദ്ധ്യായയ്‌ക്ക്‌ നേരെ ചെറുവിരലനക്കാന്‍ പൊലീസ്‌ തയാറായില്ല. 

കേസ്‌ പിന്‍വലിയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉപാദ്ധ്യായയുടെ ഭാഗത്ത്‌ നിന്ന്‌ നിരന്തരം ഭീഷണിയാണ്‌ പെണ്‍കുട്ടിയും വീട്ടുകാരും നേരിട്ടിരുന്നത്‌. 

വീട്ടില്‍ കടന്നുകയറി പല തവണ ഉപാദ്ധ്യായയുടെ സംഘം ഭീഷണി മുഴക്കിയതോടെ ഫെബ്രുവരി ഒന്നാം തീയതി ഉപാദ്ധ്യായയ്‌ക്കെതിരെ പെണ്‍കുട്ടിയും കുടുംബവും വീണ്ടും കേസ്‌ ഫയല്‍ ചെയ്‌തു. എന്നാല്‍ പൊലീസ്‌ വീണ്ടും നിഷ്‌ക്രിയരായി നോക്കി നിന്നു.

തുടര്‍ന്നായിരുന്നു തിങ്കളാഴ്‌ച രാത്രിയോടെ പെണ്‍കുട്ടിയുടെ അച്ഛന്‍ വെടിയേറ്റ്‌ മരിക്കുന്നത്‌. സംഭവത്തെതുടര്‍ന്ന്‌ മൂന്ന്‌ പൊലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തതായി ഫിറോസാബാദ്‌ സീനിയര്‍ സൂപ്രണ്ടന്റ്‌ ഓഫ്‌ പൊലീസ്‌ അറിയിച്ചു. കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക