Image

ഒമര്‍ അബ്ദുള്ളയുടെ മോചനം; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

Published on 12 February, 2020
ഒമര്‍ അബ്ദുള്ളയുടെ മോചനം; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയെ അന്യായമായ തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡറാണ് പിന്മാറിയത്. കേസില്‍ നാളെ പുതിയ ബെഞ്ച് വാദം കേള്‍ക്കും.


ജമ്മു കശ്മീര്‍ ഭരണകൂടം പൊതുസുരക്ഷാ നിയമം ചുമത്തിയാണ് ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയത്.ഇത് രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്ന് ആരോപിച്ചും ഒമര്‍ അബ്ദുള്ളയെ അന്യായ തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സഹോദരി സാറാ അബ്ദുള്ള പൈലറ്റ് ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞതിന് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രിയും എംപിയുമായ ഫാറൂഖ് അബ്ദുള്ളയെയും മകന്‍ ഒമര്‍ അബ്ദുള്ളയെയും വീട്ടുതടങ്കലിലാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക